Masala dosha Vada Combo: എന്നുമുതലാണ് മസാലദോശയുടെ കൂട്ടുകാരനായി വട എത്തിയത്?

History of masala dosha and vada combo: മസാല ദോശയിലെ ഉരുളക്കിഴങ്ങ് മസാലയുടെ മൃദുത്വവും, വടയുടെ ക്രിസ്പി സ്വഭാവവും ചേർന്ന് വരുമ്പോൾ ലഭിക്കുന്ന രുചി വ്യത്യാസം ഭക്ഷണപ്രേമികൾക്കിടയിൽ പെട്ടെന്ന് പ്രിയപ്പെട്ടതായി. ഉഡുപ്പി ഹോട്ടലുകൾ ഇന്ത്യയൊട്ടാകെ വ്യാപിച്ചതോടെയാണ് മസാല ദോശക്കൊപ്പം ഒരു വട കൂടി കഴിക്കുന്ന രീതി മലയാളികൾക്കിടയിലും സജീവമായത്.

Masala dosha Vada Combo: എന്നുമുതലാണ് മസാലദോശയുടെ കൂട്ടുകാരനായി വട എത്തിയത്?

Masaladosha And Vada

Published: 

22 Jan 2026 | 08:11 PM

മലയാളിയുടെ ഏറ്റവും പ്രീയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ് മസാലദോശ. പണ്ടുമുതലേ അതിനൊപ്പം പ്ലേറ്റിൽ കയറി വരികയും ചിലരെങ്കിലും തിരിച്ചയക്കുകയും ഇപ്പോൾ പലരും ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ഒന്നാണ് ഉഴുന്നുവട. ഈ കോമ്പിനേഷൻ എന്നുതുടങ്ങി, ആര് തുടങ്ങി എന്നെല്ലാം പലർക്കും സംശയമുണ്ടാകും.

മസാല ദോശയും വടയും തമ്മിലുള്ള ഈ അപൂർവ്വ സുന്ദരമായ കൂട്ടുകെട്ടിന്റെ ചരിത്രം ദക്ഷിണേന്ത്യയിലെ ‘ടിഫിൻ’ സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. സാധാരണയായി ചമ്മന്തിയും സാമ്പാറുമാണ് ദോശയുടെ പ്രധാന അകമ്പടികൾ എങ്കിലും, മലയാളികൾക്കിടയിൽ മസാല ദോശക്കൊപ്പം ഒരു ഉഴുന്നുവട കൂടി ചേർത്ത് കഴിക്കുന്നത് ഒരു പ്രത്യേക ഭക്ഷണ ശൈലിയായി മാറിയിട്ടുണ്ട്.

 

ഒരു രുചികരമായ ചരിത്രം

 

ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും ജനപ്രിയമായ വിഭവമാണ് മസാല ദോശ. ഇതിന്റെ ഉത്ഭവം കർണാടകയിലെ ഉഡുപ്പിയിലാണെന്ന് കരുതപ്പെടുന്നു. 1930-കളിൽ മദ്രാസിലെ (ഇന്നത്തെ ചെന്നൈ) കെ. കൃഷ്ണറാവു എന്ന ഹോട്ടലുടമയാണ് മസാല ദോശയെ ഇന്നത്തെ രൂപത്തിൽ പ്രചാരത്തിലാക്കിയത്.

മസാല ദോശക്കൊപ്പം വട വിളമ്പുന്ന രീതി കൃത്യമായി ഇന്ന വർഷം മുതൽ എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിനു പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്. 1950-60 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ ഹോട്ടലുകളിൽ ‘മദ്രാസ് ലഞ്ച്’ അല്ലെങ്കിൽ ‘ടിഫിൻ’ എന്ന പേരിൽ പല വിഭവങ്ങൾ ചേർത്ത് നൽകാൻ തുടങ്ങി. വയറു നിറയ്ക്കുന്ന ഒരു പ്രധാന വിഭവത്തിനൊപ്പം കറുമുറെ കഴിക്കാവുന്ന ഒരു ലഘുഭക്ഷണം എന്ന നിലയിലാണ് വട സ്ഥാനം പിടിച്ചത്.

Also Read:യാത്രകള്‍ മനോഹരമാക്കാൻ പ്രാദേശിക വിഭവങ്ങളും; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ മെനു ഇങ്ങനെ

മസാല ദോശയിലെ ഉരുളക്കിഴങ്ങ് മസാലയുടെ മൃദുത്വവും, വടയുടെ ക്രിസ്പി സ്വഭാവവും ചേർന്ന് വരുമ്പോൾ ലഭിക്കുന്ന രുചി വ്യത്യാസം ഭക്ഷണപ്രേമികൾക്കിടയിൽ പെട്ടെന്ന് പ്രിയപ്പെട്ടതായി. ഉഡുപ്പി ഹോട്ടലുകൾ ഇന്ത്യയൊട്ടാകെ വ്യാപിച്ചതോടെയാണ് മസാല ദോശക്കൊപ്പം ഒരു വട കൂടി കഴിക്കുന്ന രീതി മലയാളികൾക്കിടയിലും സജീവമായത്. കേരളത്തിലെ പഴയകാല ഹോട്ടലുകളിൽ പോലും “മസാല ദോശ വിത്ത് വട” എന്നത് ഒരു പ്രീമിയം ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷൻ ആയി ഇന്നും തുടരുന്നു.

ആരോഗ്യ ഗുണങ്ങളിലും മുന്നിൽ

 

ദോശമാവ് തലേദിവസം തന്നെ അരച്ച് വെച്ച് പുളിപ്പിക്കുന്നത് വഴി അതിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാകുന്നു. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഉഴുന്ന് ചേർത്താണ് ദോശയും വടയും ഉണ്ടാക്കുന്നത്. സസ്യഭുക്കുകൾക്ക് ആവശ്യമായ മികച്ച പ്രോട്ടീൻ സ്രോതസ്സാണിത്. പേശികളുടെ ബലത്തിനും കോശങ്ങളുടെ വളർച്ചയ്ക്കും ഉഴുന്നിലെ പോഷകങ്ങൾ സഹായിക്കുന്നു.

മസാല ദോശയിലെ അരിയും ഉരുളക്കിഴങ്ങും കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ്. ഒരു ദിവസം മുഴുവൻ സജീവമായിരിക്കാൻ ആവശ്യമായ ഗ്ലൂക്കോസ് ഈ വിഭവത്തിലൂടെ ശരീരത്തിന് ലഭിക്കുന്നു.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം