AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2026: കാരുണ്യ പദ്ധതിയില്‍ ഇല്ലേ? നിങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ്

New Health Insurance Scheme in Kerala: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിനായി 50 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ചെറിയ തുക അടച്ച് സംസ്ഥാനത്തുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

Kerala Budget 2026: കാരുണ്യ പദ്ധതിയില്‍ ഇല്ലേ? നിങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ്
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Getty Images Creative
Shiji M K
Shiji M K | Published: 29 Jan 2026 | 11:28 AM

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ ഒട്ടേറെ ജനോപകാരപ്രദമായ പദ്ധതികളുണ്ട്. അക്കൂട്ടത്തിലൊന്നാണ് കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായുള്ള പുതിയ ഇന്‍ഷുറന്‍സ്. കാരുണ്യ പദ്ധതിയുടെ സേവനം നിലവില്‍ ലഭ്യമാക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്.

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിനായി 50 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ചെറിയ തുക അടച്ച് സംസ്ഥാനത്തുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ഇതിന് പുറമെ അപകടങ്ങളില്‍പെടുന്നവര്‍ക്ക് ചികിത്സയ്ക്കായും സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്തു. റോഡ് അപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകുന്നതാണ്. പദ്ധതിയ്ക്കായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

കാരുണ്യ പദ്ധതി

കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് കാരുണ്യ പദ്ധതി. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാര്‍ഷിക വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക്, അതായത്, സംസ്ഥാനത്തെ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും, ചില സ്വകാര്യ ആശുപത്രികളിലും കാരുണ്യ ഇന്‍ഷുറന്‍സ് ലഭിക്കും.

Also Read: Kerala Budget 2026: ക്യാന്‍സര്‍, എയ്ഡ്‌സ്, ക്ഷയ രോഗികളുടെ പെന്‍ഷന്‍ കൂടി; ഇനി മുതല്‍ ലഭിക്കുന്നത്

ഉള്‍പ്പെടുന്ന രോഗങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍
വൃക്കരോഗങ്ങള്‍
അര്‍ബുദം
തളര്‍വാതം
കരള്‍ സംബന്ധമായ അസുഖങ്ങള്‍

അപേക്ഷിക്കാനാവശ്യമായ രേഖകള്‍

റേഷന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
വരുമാന സര്‍ട്ടിഫിക്കറ്റ്
ചികിത്സാ രേഖകള്‍