ChirattaMala Recipe: വീട്ടിൽ ചിരട്ടയുണ്ടോ? രുചികരമായ മലബാർ സ്പെഷ്യൽ ചിരട്ടമാല തയ്യാറാക്കാം; പേരു പോലെ രുചിയും വ്യത്യസ്തം!
Malabar special Chiratta Mala Recipe: രുചിയിലും ആകൃതിയിലും സ്പെഷ്യലാണ് ഈ ചിരട്ടമാല . മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിഭവമാണ് ഇത്. മുട്ടമാലയുടെ അപരനാണ് ഇത്.
തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാർ പലഹാരങ്ങളോട് പ്രിയം അധികമാണ്. വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ മിക്കവരും മലബാർ പലഹാരങ്ങൾ വീട്ടിൽ തയ്യാറാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വ്യത്യസ്തമായ പലഹാരമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രുചിയിലും ആകൃതിയിലും സ്പെഷ്യലാണ് ഈ ചിരട്ടമാല . മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിഭവമാണ് ഇത്. മുട്ടമാലയുടെ അപരനാണ് ഇത്.
ചേരുവകൾ
മുട്ട- 3
പഞ്ചസാര- 1/4 കപ്പ്
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
മൈദ- 3/4 കപ്പ്
View this post on Instagram
Also Read:ആദ്യമായി മുട്ട പഫ്സ് ഉണ്ടാക്കിയത് ആരാവും, ഗ്രീക്കിലേക്കു വരെ നീണ്ടുകിടക്കുന്നോ വേരുകൾ?
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം. ഇതിലേയ്ക്ക് കാൽ കപ്പ് പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് മുക്കാൽ കപ്പ് മൈദപ്പൊടി ചേർക്കാം. ഇവ നന്നായി മികസ് ചെയ്യുക. ഇതിനു ശേഷം ഒരു ചിരട്ടയെടുത്ത് അതിൽ ചെറിയ ദ്വാരമിട്ടു കൊടുക്കാം.
തുടർന്ന് അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ തിളച്ചു വരുമ്പോൾ തീ കുറച്ചു വയ്ക്കാം. ചിരട്ടയിലേയ്ക്ക് മാവൊഴിച്ച് ദ്വാരത്തിലൂടെ അത് എണ്ണയിലേയ്ക്ക് ഒഴിക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നു കോരിയെടുക്കാം. ഇത് ചൂടോടെ കട്ടൻ ചായക്കൊപ്പം കഴിക്കാം.