Meera Krishna: ‘രാവിലെ നെയ്യ് ചേർത്ത ബ്ലാക്ക് കോഫി, ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി’; നടി മീര കൃഷ്ണൻ മൂന്ന് മാസം കൊണ്ട് കുറച്ചത് 20 കിലോ
Meera Krishnan Diet Plan: മൂന്ന് മാസം കൊണ്ട് ഇരുപത് കിലോയാണ് നടി കുറച്ചത്. ശരീര ഭാരം കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും എങ്ങനെയാണ് താൻ വണ്ണം കുറച്ചത് എന്നതിനെ കുറിച്ച് നടി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി മീര കൃഷ്ണൻ. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശരീര ഭാരം കുറച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി.
മൂന്ന് മാസം കൊണ്ട് ഇരുപത് കിലോയാണ് നടി കുറച്ചത്. ശരീര ഭാരം കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും എങ്ങനെയാണ് താൻ വണ്ണം കുറച്ചത് എന്നതിനെ കുറിച്ച് നടി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം. താൻ ദിവസം ആരംഭിക്കുന്നത് ബ്ലാക്ക് കോഫിയിൽ നെയ്യ് ചേർത്ത് കുടിച്ചാണെന്നാണ് മീര പറയുന്നത്. വെണ്ണയോ നെയ്യോ കോഫിയിൽ ചേർക്കാമെന്നും ഇത് കരളിന്റെ ആരോഗ്യത്തിനും ചർമ്മത്തിന് തിളക്കവും നൽകുന്നുവെന്നാണ് നടി പറയുന്നത്.
Also Read:വീട്ടിൽ ചിരട്ടയുണ്ടോ? രുചികരമായ മലബാർ സ്പെഷ്യൽ ചിരട്ടമാല തയ്യാറാക്കാം; പേരു പോലെ രുചിയും വ്യത്യസ്തം!
ബ്ലാക്ക് കോഫിയിൽ നെയ്യ് ചേർത്ത് കുടിക്കാറുണ്ടെന്ന് പല ബോളിവുഡ് താരങ്ങളും പറഞ്ഞിട്ടുണ്ട്. വെണ്ണ ചേർക്കുന്നതിനു പകരം നെയ്യ് ചേർത്ത ബ്ലാക്ക് കോഫി കുടിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പഞ്ചസാര ചേർക്കാതെയാണ് കുടിക്കേണ്ടതെന്നും നടി പറഞ്ഞു. ശരീര ഭാരം കുറയ്ക്കാനായി വൈറ്റ് നിറത്തിലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയതായും മീര പറഞ്ഞു. താൻ ഉപ്പ് ഒഴികെയുള്ള എല്ലാം വൈറ്റ് ഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പാൽ, പഞ്ചസാര, വൈറ്റ് റൈസ്, റവ, ഗോതമ്പ് തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രീതി പിന്തുടരുന്ന സമയത്ത് 91 കിലോ ആയിരുന്നു തന്റെ ശരീര ഭാരമെന്നും മൂന്ന് മാസം കഴിഞ്ഞപ്പോൾ 71 കിലോ ആയി കുറഞ്ഞുവെന്നും മീര വെളിപ്പെടുത്തി.