Dry Fish Chutney: തേങ്ങ ചുട്ടരച്ച ഉണക്കമീൻ ചമ്മന്തി തയ്യാറാക്കിയാലോ? വായിൽ കപ്പലോടും
Dry Fish Chutney Recipe: വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഒരൊറ്റ വിഭവമുണ്ടെങ്കിൽ ഒരുപാത്രം ചോറ് കഴിക്കാം. ചോറിനൊപ്പം മാത്രമല്ല, ദോശയ്‌ക്കും ഇഡലിക്കും ഒപ്പം ഈ ചമ്മന്തിപ്പൊടി കഴിക്കാനാകും.

Dry Fish Chutney
എല്ലാ ദിവസവും ചോറിന് എന്ത് കറിയുണ്ടാക്കുമെന്ന് ആലോചിച്ചുതന്നെ ഒരുപാട് സമയം കളയാറാണ് പതിവ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികളാകും പലരും ഉണ്ടാക്കുക. അത്തരത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഉണക്ക മീൻ ഉപയോഗിച്ച് ഒരു തേങ്ങ ചുട്ടരച്ച ചമ്മന്തി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഒരൊറ്റ വിഭവമുണ്ടെങ്കിൽ ഒരുപാത്രം ചോറ് കഴിക്കാം. ചോറിനൊപ്പം മാത്രമല്ല, ദോശയ്‌ക്കും ഇഡലിക്കും ഒപ്പം ഈ ചമ്മന്തിപ്പൊടി കഴിക്കാനാകും.
ചേരുവകൾ
തേങ്ങ- ഒന്നിന്റെ പകുതി, കഷ്‌ണങ്ങളാക്കിയത്.
വറ്റൽമുളക്- നാല്
ചുവന്നുള്ളി
ഇഞ്ചി- ഒരു ചെറിയ കഷ്‌ണം
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്, വാളൻപുളി – പാകത്തിന്
മുള്ളില്ലാത്ത ഉണക്കമീൻ വറുത്ത് പൊടിച്ചത്- അരക്കപ്പ്
Also Read:പഴമോ ഈന്തപ്പഴമോ, ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാൻ കഴിക്കേണ്ടത് ഇത്…
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങയും വറ്റൽമുളകും കനലിൽ ചുട്ടെടുക്കാം. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ്, വാളൻപുളി എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇത് വറുത്ത ഉണക്കമീൻപൊടിയുടെ കൂടെ ചേർത്തിളക്കണം. ഉണക്കമീന് ഉപ്പുള്ളതിനാൽ ചമ്മന്തി തയ്യാറാക്കുമ്പോൾ വളരെ കുറച്ചുമാത്രമേ ഉപ്പ് ചേർക്കാൻ പാടുള്ളു.