Onam 2025: സദ്യയിലെ മധുരപ്രിയനായ ശർക്കരവരട്ടിയെ എളുപ്പത്തിൽ തയ്യാറാക്കാം; ഓടി വായോ!
Kerala Style Sarkara Varatti Recipe: സദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഉപ്പേരിയും ശർക്കര വരട്ടിയും. ഇത് ഇല്ലാതെ ഓണം സദ്യ പൂർണമാകില്ലെന്ന് തന്നെ പറയാം.വാഴയിലയുടെ ഇടതു ഭാഗത്ത് ഉപ്പേരിക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുന്ന ശർക്കര വരട്ടി എത്ര കഴിച്ചാലും മതിവരാറില്ല.

Sarkara Varatti
മലയാളികൾ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. പൊന്നോണം വരവറിയിച്ച് കൊണ്ട് നാളെ അത്തം പിറന്നു. ഇത്തവണ സെപ്തംബര്‍ അഞ്ചിനാണ് തിരുവോണം. മലയാളികളുടെ ഓണാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വിഭവസമൃദ്ധമായ ഓണസദ്യ. സദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഉപ്പേരിയും ശർക്കര വരട്ടിയും. ഇത് ഇല്ലാതെ ഓണം സദ്യ പൂർണമാകില്ലെന്ന് തന്നെ പറയാം.വാഴയിലയുടെ ഇടതു ഭാഗത്ത് ഉപ്പേരിക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുന്ന ശർക്കര വരട്ടി എത്ര കഴിച്ചാലും മതിവരാറില്ല.
എന്നാൽ ഉപ്പേരി വറുത്തെടുക്കുന്നതിലും അല്പം ശ്രമകരമാണ് ശർക്കര വരട്ടി തയ്യാറാക്കാൻ. ഉപ്പേരി തയ്യാറാക്കാൻ എടുക്കുന്ന കായയേക്കാൾ അൽപം കട്ടിയിൽ കായ അരിഞ്ഞെടുക്കണം. ശർക്കര കട്ടകളില്ലാതെ അലിയിച്ചെടുത്തതിൽ വറുത്തെടുത്ത കായ കഷ്ണങ്ങൾ ചേർക്കുന്നതും ഏറെ ശ്രമകരമാണ്. എന്നാൽ ഇത്തവണ വളരെ സിമ്പിളായി തന്നെ തയ്യാറാക്കാം. എങ്ങനെയെന്നല്ലേ..
ചേരുവകൾ
പച്ചകായ- 1 കിലോ
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
അരി- 1/4 കപ്പ്
പഞ്ചസാര- 2 ടേബിൾസ്പൂൺ
ചുക്ക്- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
ഏലയ്ക്ക- 5
ജീരകം- അര ടീസ്പൂൺ
ശർക്കര- 200 ഗ്രാം
വെള്ളം- 1/4 കപ്പ്
Also Read:പ്രമേഹം ഉള്ളവർ ചോറ് കഴിക്കുന്നത് കുറയ്ക്കണോ? അറിയാം
തയ്യാറാക്കുന്ന വിധം
ഒരു കിലോ പച്ചകായ തൊലി കളഞ്ഞ് ഉപ്പു വെള്ളത്തിൽ മുക്കി വെയ്ക്കാം. ഇതിനു ശേഷം നടുവെ കീറി അധികം കട്ടി കുറയാതെ അരിഞ്ഞെടുത്ത് കുറച്ച് മഞ്ഞൾ പൊടി ചേർത്ത് വെള്ളത്തിൽ മുക്ക് വെയ്ക്കുക. ശേഷം വെള്ളം കളഞ്ഞ് അരിച്ചെടുക്കാം. തുടർന്ന് അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി മുറിച്ച് വച്ച കായ കഷ്ണങ്ങൾ ചേർത്തു വറുത്തെടുക്കാം.
ഇതിനു ശേഷം അടുപ്പിലേക്ക് അടി കട്ടിയുള്ള ഒരു പാത്രം വെച്ച് ഇതിലേക്ക് 200 ഗ്രാം ശർക്കരയിലേയ്ക്ക് കാൽ കപ്പ് വെള്ളം ചേർത്ത് അലിയിച്ചെടുക്കാം. ഇത് അല്പം കട്ടിയായി കുറുക്കിയെടുക്കണം. ഈ സമയം ശർക്കര വരട്ടിയതിലേക്ക് ചേർക്കാനുള്ള പൊടി മറ്റൊരു പാത്രത്തിൽ തയ്യാറാക്കിയെടുക്കാം. ഇതിനായി ഒന്നര ടേബിൾസ്പൂൺ ചുക്കുപൊടി, ഒരു ടീസ്പൂൺ ഏലയ്ക്ക പൊടി, ഒരു ടീസ്പൂൺ ജീരകവും ചേർത്ത് യോജിപ്പിക്കുക.
നേരത്തെ അലിയിപ്പിച്ച ശർക്കരവരട്ടിയിലേക്ക് വറുത്തു വെച്ചിരിക്കുന്ന കായ കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് ഇളക്കാം. ശേഷം യോജിപ്പിച്ച് വച്ച പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം കഴിച്ചു നോക്കൂ.