Vattayappam Recipe: വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ്; അരിപ്പൊടിയും റവയും ഇല്ലാതെ വട്ടയപ്പം തയ്യാറാക്കാം
Soft Vattayappam Recipe: വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റായ വട്ടയപ്പം വീട്ടിൽ തയ്യാറാക്കാം. എങ്ങനെ എന്നല്ലേ നോക്കാം.

Vattayappam
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരടിപൊളി പലഹാരമാണ് വട്ടയപ്പം. പല രീതിയിലാണ് പലയിടത്തും ഇത് തയ്യാറാക്കുന്നത്. ശർക്കരയും തേങ്ങയും മുട്ടയും കൊണ്ട് തയ്യാറാക്കുന്ന ഈ പലഹാരം വളരെ ആരോഗ്യപ്രദവുമാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റായ വട്ടയപ്പം വീട്ടിൽ തയ്യാറാക്കാം. എങ്ങനെ എന്നല്ലേ നോക്കാം.
ചേരുവകൾ
- ശർക്കര
- തേങ്ങ
- വെള്ളം
- മുട്ട
- പാൽ
- ഏലയ്ക്കാപ്പൊടി
- ഉപ്പ്
Also Read:അവിട്ടം നാളിലും ആഘോഷങ്ങളും ആചാരങ്ങളും തുടരുന്നു; മൂന്നാം ഓണം ആഘോഷിക്കേണ്ടത് ഇങ്ങനെ
തയ്യാറാക്കുന്ന വിധം
അടിക്കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മൂന്ന് ശർക്കര ഇട്ട് വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കുക. ഈ സമയം മറ്റൊരു പാത്രത്തിലേക്ക് ആറു മുട്ടയെടുത്തു നന്നായി ഇളക്കിയെടുക്കാം.ഇതിലേയ്ക്ക്, ഒന്നരകപ്പ് തേങ്ങാപ്പാലും മാറ്റിവെച്ചിരിക്കുന്ന ശർക്കരലായനിയും ചേർത്ത് ഇളക്കാം.ഒന്നര ടീസ്പൂൺ ഏലയ്ക്കാപ്പൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മറ്റൊരു ബൗളിലേയ്ക്ക് അരിച്ചെടുത്തു മുപ്പതു മിനിറ്റു വരെ ആവിയ്ക്കു വെയ്ക്കാം.ചൂടാറിയതിനു ശേഷം ഒരു പാത്രത്തലേയ്ക്കു മാറ്റുക ആവശ്യത്തിനനുസരിച്ച് മുറിച്ചെടുക്കാം.