നാടൻ ചമ്മന്തിച്ചോറ് കഴിച്ചിട്ടുണ്ടോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല!
Chammanthi Chor Recipe:സിമ്പിളായി തയ്യാറാക്കുന്ന ഈ വിഭവത്തിന് വേണ്ടി സ്ഥിരം അരച്ചെടുക്കുന്ന ചമ്മന്തിക്കൊപ്പം സാവളയും, തക്കാളിയും വഴറ്റിയെടുത്ത് ഇതിലേക്ക് ചോറ് ചേർത്ത് തയ്യാറാക്കുന്നതാണ് ചമ്മന്തി ചോറ്.

Chammanthi Chor
മലയാളികൾക്ക് വയറ് നിറയണമെങ്കിൽ ചോറ് നിർബന്ധമാണ്. ഇതിനൊപ്പം ചമ്മന്തിയും കൂടി ആയാൽ ഗംഭീരം. എത്ര കറി ഉണ്ടെന്ന് പറഞ്ഞാലും ചോറും ചമ്മന്തിയും കഴിക്കുന്ന ഫീല് മറ്റൊന്നിനും കിട്ടില്ല. എന്നാൽ അവ രണ്ടും പ്രത്യേകം ചേർക്കുന്നതിനു പകരം രണ്ടും ഒന്നിച്ചുള്ള അടിപൊളി ചമ്മന്തി ചോറ് തയ്യാറാക്കിയാലോ? സിമ്പിളായി തയ്യാറാക്കുന്ന ഈ വിഭവത്തിന് വേണ്ടി സ്ഥിരം അരച്ചെടുക്കുന്ന ചമ്മന്തിക്കൊപ്പം സാവളയും, തക്കാളിയും വഴറ്റിയെടുത്ത് ഇതിലേക്ക് ചോറ് ചേർത്ത് തയ്യാറാക്കുന്നതാണ് ചമ്മന്തി ചോറ്. ഇതിനൊപ്പം മറ്റ് ഒരു കറിയില്ലെങ്കിലും പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല. പ്രാറ്റ്സ് കോർണർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിഭവം പരിചയപ്പെടുത്തിയിരിക്കുന്നത്.
ചേരുവകൾ
തേങ്ങ
ചുവന്നുള്ളി
പുളി
ഉപ്പ്
ഇഞ്ചി
കറിവേപ്പില
വറ്റൽമുളക്
വെളിച്ചെണ്ണ
കടുക്
സവാള
തക്കാളി
Also Read:ചോറ് ബാക്കിയുണ്ടോ? നടി നീനാ ഗുപ്തയുടെ ഈ രുചികരമായ പലഹാരമുണ്ടാക്കാം
തയ്യാറാക്കുന്ന വിധം
ചമ്മന്തി തയ്യാറാക്കാനായി ചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും, പുളിയും, ആവശ്യത്തിന് ഉപ്പും, ചെറിയ കഷ്ണം ഇഞ്ചിയും, കറിവേപ്പിലയും, വറ്റൽമുളക് ചുട്ടതും ചേർത്ത് അരച്ചെടുക്കുക. തുടർന്ന് ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഒരു പകുതി സവാള ചേർത്ത് വഴറ്റുക. തുടർന്ന് ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തിളക്കി വേവിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർക്കാം. ഇവ വെന്തു വരുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേർക്കുക. ഇതിലേക്ക് വേവിച്ച ചോറ് ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. സ്വാദിഷ്ടമായ സ്വാദിഷ്ടമായ ചമ്മന്തി ചോറ് റെഡി