Idli vs Dosa: നിങ്ങൾക്ക് ഇഷ്ടം ഇഡ്ഡലിയോ ദോശയോ? പ്രഭാതഭക്ഷണത്തിന് ഏറ്റവും ആരോഗ്യകരം ഇതാണ്?
Idli vs Dosa: സാമ്പാറും ചമ്മന്തിയും ചേർത്ത് ഇഡ്ഡലിയോ ദോശയോ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിക്ക് പുറമെ ആരോഗ്യകാര്യത്തിലും ഇവ രണ്ടും മുന്നിൽ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മലയാളികളുടെ തീൻമേശയിലെ പ്രധാന പ്രഭാത ഭക്ഷണങ്ങളാണ് ഇഡ്ഡലിയും ദോശയും. മിക്ക ദിവസങ്ങളിലും പല വീടുകളിലും ഇതാകും താരം. മിക്കവർക്കും ഇവ രണ്ടും പ്രിയപ്പെട്ടതാണ്. സാമ്പാറും ചമ്മന്തിയും ചേർത്ത് ഇഡ്ഡലിയോ ദോശയോ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിക്ക് പുറമെ ആരോഗ്യകാര്യത്തിലും ഇവ രണ്ടും മുന്നിൽ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇവ രണ്ടിന്റെയും മാവ് പുളിപ്പിച്ചെടുത്താണ് തയ്യാറാക്കുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടമാണ്. അവ ദഹനം വർധിപ്പിക്കുന്നതിലൂടെയും, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിലൂടെയും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Also Read:സാറാ തെണ്ടുല്‍ക്കറിന്റെ ചര്‍മത്തിന്റെ രഹസ്യം? സ്മൂത്തി റെസിപ്പി പങ്കുവച്ച് താരപുത്രി
ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ
- ആവിയിൽ വേവിച്ച് എടുക്കുന്ന ഇഡ്ഡലിയിൽ കലോറിയും കൊഴുപ്പും കുറവാണ്. ഇത് ദഹനം എളുപ്പമാക്കുന്നു. ദഹനം പ്രശനമുള്ളയാൾക്ക് ഇഡ്ഡലി കഴിക്കുന്നത് ഗുണം ചെയ്യും.
- ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ ഇഡ്ഡലിയിലുണ്ട്.
- എണ്ണ ഉപയോഗിക്കാത്തതിനാൽ കലോറി കുറവാണ്.
- പോഷക സമ്പുഷ്ടമായ ഇഡ്ഡലി നല്ല ഊർജം നൽകുന്നതിനാൽ ഇഡ്ഡലി മികച്ച ഒരു പ്രഭാത ഭക്ഷണമാണ്.
ദോശയുടെ ആരോഗ്യ ഗുണങ്ങൾ
- ദോശയുടെ മാവ് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- ദോശയ്ക്കൊപ്പം പരിപ്പ് ചേർത്ത സാമ്പാർ കഴിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനിന്റെയും സന്തുലിത ഉറവിടം നൽകുന്നു.
- ക്രിസ്പിയായി ലഘുഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദോശ തിരഞ്ഞെടുക്കാവുന്നതാണ്.
രണ്ടിനും അതിന്റെതായ ഗുണങ്ങൾ ഉണ്ടെങ്കിലും കുറഞ്ഞ കലോറിയും എണ്ണ രഹിതവുമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇഡ്ഡലിയാണ് ഏറ്റവും മികച്ചത്.