AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

kannur Bindiya Snack: അറയ്ക്ക‌ല്‍ രാജവംശത്തിലെ റാണിമാരുടെ പ്രിയപ്പെട്ട പലഹാരം; കണ്ണൂരിലെ ബിണ്ട്യയെ കുറിച്ച് കേട്ടിട്ടുണ്ടോ

Kannur Special Sweet Snack ‘Bindiya’ : ഒരു കാലത്ത് അറയ്ക്ക‌ല്‍ രാജവംശത്തിലെ റാണിമാരുടെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നായിരുന്നു ഇത്. രാജ കൊട്ടാരത്തിൽ സ്ഥാനം പിടിച്ചതുകൊണ്ട് തന്നെ മറ്റ് ഇടങ്ങളിലും ബിണ്ട്യ ഫേമസായി.

kannur Bindiya Snack: അറയ്ക്ക‌ല്‍ രാജവംശത്തിലെ റാണിമാരുടെ പ്രിയപ്പെട്ട പലഹാരം; കണ്ണൂരിലെ ബിണ്ട്യയെ കുറിച്ച് കേട്ടിട്ടുണ്ടോ
Kannur Special Snack
Sarika KP
Sarika KP | Published: 06 Dec 2025 | 08:11 PM

കണ്ണൂരിന്റെ തനത് രൂചി വിളിച്ചോതുന്ന ഒരുപാട് പലഹാരങ്ങൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. അത്തരത്തിലുള്ള ഒരു പലഹാരമാണ് ബിണ്ട്യ. ഒരു കാലത്ത് അറയ്ക്ക‌ല്‍ രാജവംശത്തിലെ റാണിമാരുടെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നായിരുന്നു ഇത്. രാജ കൊട്ടാരത്തിൽ സ്ഥാനം പിടിച്ചതുകൊണ്ട് തന്നെ മറ്റ് ഇടങ്ങളിലും ബിണ്ട്യ ഫേമസായി.

ലക്ഷദ്വീപില്‍ തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന പാടച്ചക്കരയും തേങ്ങയും ചേര്‍ത്താണ് ഈ പലഹാരം തയ്യാറാക്കുന്നത്. എന്നാല്‍ കണ്ണൂരിൽ എത്തുമ്പോൾ ഈ ചേരുവകളില്‍ അല്‌പം വ്യത്യാസം വരുത്തിയാണ് തയ്യാറാക്കിയത്. ഇവിടങ്ങളിൽ തേങ്ങയും ചെറുപയര്‍ പരിപ്പും ശര്‍ക്കരയും ചേര്‍ന്നാണ് ഈ ബിണ്ട്യ തയ്യാറാക്കുന്നത്.പണ്ട് കാലങ്ങളിൽ സല്‍ക്കാരങ്ങളിലും ആഘോഷ വേളകളിലും ബിണ്ട്യയായിരുന്നു പ്രധാനി.

Also Read:ഞമ്മളെ തലശ്ശേരി മീൻ തലക്കറി കൂട്ടിയിട്ടുണ്ടോ? സിമ്പിളായി വീട്ടില്‍ തയ്യാറാക്കാം

ചേരുവകൾ

തേങ്ങ
ശര്‍ക്കര
ചെറുപയര്‍ പരിപ്പ്
നെയ്

തയ്യാറാക്കുന്ന വിധം
എന്നാൽ പലപ്പോഴും കണ്ണൂരിന്റെ തനത് രുചിയിൽ ബിണ്ട്യ ലഭിക്കുന്നത് അപൂര്‍വ്വമാണ്. എന്നാൽ ഇനി വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം. എങ്ങനെ എന്നല്ലേ. ഇതിനായി അടുപ്പിൽ ഒരു ഉരുളി വയ്ക്കുക. ഇതിലേക്ക് നെയ് ചേർക്കുക. ശേഷം മൂപ്പെത്തിയ തേങ്ങ ചിരകിയത് ഇട്ട് വഴറ്റി പാകമാക്കണം. ഇതിനിടെയിൽ ശര്‍ക്കരപാനി ഉണ്ടാക്കിയെടുത്ത് ഉരുളിയില്‍ ഒഴിച്ച് ഇളക്കി ചേര്‍ക്കണം.

ശേഷം വറുത്തെടുത്ത ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് ഇളക്കി പാകപ്പെടുത്തണം. അതോടെ ഉരുളി ഇറക്കി വെച്ച് ചൂടോടെ തന്നെ ബിണ്ട്യ ഉരുളകളാക്കിയെടുക്കണം. അതോടെ രുചികരമായ ബിണ്ട്യ റെഡി. ശരിയായി പായ്ക്ക്‌ ചെയ്യുകയോ പാത്രത്തില്‍ അടച്ച് വെച്ച് സൂക്ഷിക്കുകയോ ചെയ്‌താല്‍ പത്ത് ദിവസം വരെ ഇത് കേടുകൂടാതെ ഉപയോഗിക്കാം.