AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sara Tendulkar: സാറാ തെണ്ടുല്‍ക്കറിന്റെ ചര്‍മത്തിന്റെ ര​ഹസ്യം? സ്മൂത്തി റെസിപ്പി പങ്കുവച്ച് താരപുത്രി

Sara Tendulkar's Matcha Protein Smoothie Recipe: പോഷകഗുണങ്ങളുള്ള മാച്ച ഉപയോഗിച്ച് മാച്ചാ പ്രോട്ടീന്‍ സ്മൂത്തി തയ്യാറാക്കുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

Sara Tendulkar: സാറാ തെണ്ടുല്‍ക്കറിന്റെ ചര്‍മത്തിന്റെ ര​ഹസ്യം? സ്മൂത്തി റെസിപ്പി പങ്കുവച്ച് താരപുത്രി
Sara TendulkarImage Credit source: social media
sarika-kp
Sarika KP | Published: 28 Jul 2025 13:47 PM

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകള്‍ സാറ തെണ്ടുല്‍ക്കർക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ചർമ്മ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരം ഇതിനെ കുറിച്ചും തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സാറാ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പോഷകഗുണങ്ങളുള്ള മാച്ച ഉപയോഗിച്ച് മാച്ചാ പ്രോട്ടീന്‍ സ്മൂത്തി തയ്യാറാക്കുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ജപ്പാനിൽ ഉത്ഭവിച്ച് പിന്നീട് ലോകമാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു വിഭവമാണ് മാച്ച. ഇത് വച്ച് ചായ,സ്മൂത്തികള്‍, ഡെസ്സേര്‍ട്ടുകള്‍ തുടങ്ങി വ്യത്യസ്തമായ ഒരുപാട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കാറുണ്ട്.

 

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

ചർമത്തിന്റെ ആരോ​ഗ്യത്തിനു സ​ഹായിക്കുന്ന മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുണ്ടാക്കുന്നത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടും അതിന്റെ ഗുണങ്ങളെ കുറിച്ച് പരാമര്‍ശിച്ചുമാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുടെ റെസിപ്പിയും വീഡിയോക്കൊപ്പം സാറ പങ്കുവെച്ചു. ഈന്തപ്പഴം, കൊളാജന്‍ പെപ്പ്‌റ്റൈഡ്‌സ്, വാനിലാ പ്രോട്ടീന്‍, മാച്ചാ പൗഡര്‍, മധുരമില്ലാത്ത ബദാം മില്‍ക്ക്, ബദാം ബട്ടര്‍ എന്നിവ ചേർത്ത് മിക്സിയിൽ ബ്ലെന്‍ഡ് ചെയ്താണ് സാറ മാച്ചാ പ്രോട്ടീന്‍ സ്മൂത്തിയുണ്ടാക്കിയത്. ഇത് ഐസ് ക്യൂബുകളിട്ട ഗ്ലാസിലേക്ക് ഒഴിച്ച് തന്റെ സുഹൃത്തിന് കഴിക്കാന്‍ കൊടുക്കുന്നതും ഇത് കുടിച്ച് നല്ലതാണെന്ന് സുഹൃത്ത് പറയുന്നതും വീഡിയോയിൽ കാണാം.