Black tea stories: മട്ടൻ…കട്ടൻ.. സുലൈമാനി… പലനാട് പല പേര്, കുറച്ചു ബ്ലാക്ക് ടീ കഥകൾ ഇതാ…
Cultural Histories of Kerala's Black Tea: മലയാളിയുടെ വികാരമാണ് കട്ടൻ. മഴ പെയ്താൽ കട്ടനും ജോൺസൺ മാഷും മസ്റ്റ് എന്നു വന്നിട്ടുണ്ട് റീൽസോളികൾക്ക്. ഭാവന വരാനൊരു കട്ടൻ, വിഷമം മാറാൻ കട്ടൻ, ബോറടി മാറ്റാൻ കട്ടൻ, അങ്ങനെ അങ്ങനെ അവസരങ്ങൾ നീളുന്നു. ഇതിന് പല നാട്ടിലും പല പേരും പല രൂപവുമാണ്.

KERALAS BLACK TEA STORIES
കോഴിക്കോട് കടപ്പുറത്ത് അന്തിച്ചോപ്പിനോളം ചുവന്ന തേയിലവെള്ളത്തെ ചില്ലുഗ്ലാസിൽ പകർന്ന് കൊച്ചുമകൻ ഫൈസിയുടെ കയ്യിലേക്ക് കൊടുക്കുന്നു ഉസ്താദ്… ജീവിതം ഒരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ആ ചായ ഒന്നിച്ച് കുടിക്കുന്നതിനൊപ്പം ഫൈസിക്ക് ഉസ്താദ് നൽകുന്ന ഒരു പാഠമുണ്ട് “മധുരം ഒരു നുള്ള് മതി… ഒരുപാട് മധുരം ജീവിതത്തിൽ കൈപ്പുണ്ടാക്കും” ആ ഒരൊറ്റ ഡയലോഗിലൂടെ ആ സീനും അതിലെ കട്ടനും അങ്ങ് ക്ലിക്കായി.
മലയാളിയുടെ വികാരമാണ് കട്ടൻ. മഴ പെയ്താൽ കട്ടനും ജോൺസൺ മാഷും മസ്റ്റ് എന്നു വന്നിട്ടുണ്ട് റീൽസോളികൾക്ക്. ഭാവന വരാനൊരു കട്ടൻ, വിഷമം മാറാൻ കട്ടൻ, ബോറടി മാറ്റാൻ കട്ടൻ, അങ്ങനെ അങ്ങനെ അവസരങ്ങൾ നീളുന്നു. ഇതിന് പല നാട്ടിലും പല പേരും പല രൂപവുമാണ്. ഈ പേരുകൾക്ക് പിന്നിൽ രസകരമായ സാംസ്കാരിക, ചരിത്രപരമായ ബന്ധങ്ങളുണ്ട്. അത് ഏതെല്ലാമെന്ന് ഒന്നു നോക്കാം.
- കട്ടൻ ചായ – കേരളത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പദമാണിത്. ‘കറുത്ത ചായ’ എന്ന് നേരിട്ട് അർത്ഥം വരുന്ന ഈ പേര് ചായയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ചായക്കടയിലെ ഏറ്റവും അടിസ്ഥാന പാനീയമാണിത്. “ഒരു കട്ടൻ കാച്ചിക്കോ” എന്ന പ്രയോഗം വളരെ പ്രസിദ്ധമാണ്.
- സുലൈമാനി – കട്ടൻ ചായയുടെ രാജകീയ രൂപമാണ് സുലൈമാനി. നാരങ്ങാനീരും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഈ പേരിന് പിന്നിൽ മലബാർ തീരത്തെ ഗൾഫ് ബന്ധമുണ്ട്. മധ്യേഷ്യയിലെ മസാല ചായയായ ‘ഖഹ്‌വ’യിൽ നിന്നോ ‘സുലൈമാൻ രാജാവ്’ എന്ന ആശയത്തിൽ നിന്നോ പേര് വന്നതാവാം.
Also read – ഉണ്ടിട്ടു കുളിക്കുന്നോരെ കണ്ടാൽ കുളിക്കണോ? പഴംചൊല്ല് ശരിയോ തെറ്റോ… ഉത്തരം ശാസ്ത്രം പറയു
- കാവാ – വടക്കൻ കേരളത്തിലെയും മലബാർ മേഖലയിലെയും ചില ചായക്കടകളിൽ കട്ടൻ ചായയെ വിളിക്കുന്ന പ്രാദേശിക നാമമാണിത്. അറബി നാടുകളിലെ കാപ്പിയുമായി (Qahwa) ഇതിന് ബന്ധമുണ്ടാകാം. കോഫി വ്യാപകമാകുന്നതിനു മുമ്പ് ഈ ചൂടുള്ള പാനീയത്തിന് നൽകിയ പേരാകാൻ സാധ്യതയുണ്ട്.
- മട്ടൻ ചായ – മധുരം കുറഞ്ഞ കട്ടൻ ചായയെ സൂചിപ്പിക്കാൻ ചില മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന പ്രയോഗമാണിത്.
ഒരൊറ്റ പാനീയമാണെങ്കിലും, ഈ വ്യത്യസ്ത പേരുകൾ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും, മറ്റ് പ്രദേശങ്ങളുമായുമുള്ള അതിന്റെ ചരിത്രപരമായ ബന്ധങ്ങളും എടുത്തു കാണിക്കുന്നു.