Janhvi Kapoors Keto Paratha Recipe: ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആയാല്ലോ ? ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട കീറ്റോ പറാത്ത തയ്യാറാക്കാം
Janhvi Kapoors Keto Paratha Recipe: തന്റെ പ്രിയപ്പെട്ട വിഭവം ആരോഗ്യത്തിന് ഹാനികരമാകാത്ത വിധത്തിലാണ് താരം തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ കീറ്റോ മാവാണ് ഉപയോഗിക്കുന്നത്.
ഫിറ്റ്നെസിൽ ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് നടി ജാൻവി കപൂർ. ഭക്ഷണപ്രിയയായ ജാൻവിക്ക് കീറ്റോ പനീർ പറാത്തയോട് താൽപര്യം അല്പം കൂടുതലാണ്. തന്റെ പ്രിയപ്പെട്ട വിഭവം ആരോഗ്യത്തിന് ഹാനികരമാകാത്ത വിധത്തിലാണ് താരം തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ കീറ്റോ മാവാണ് ഉപയോഗിക്കുന്നത്. അതായത് ബദാം അല്ലെങ്കിൽ ചണവിത്ത് കൊണ്ടുള്ള മാവാണ് ഇത്. ഇതിലേയ്ക്ക് പനീർ വേവിച്ച് ഇളക്കി ചേർത്ത് അത് പരത്തി അൽപം നെയ്യ് കൂടി പുരട്ടി ചുട്ടെടുക്കുന്നുതാണ് വിഭവം. ഇതിനെ കുറിച്ച് ജാൻവി തന്നെ ഒരിക്കൽ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ സെറ്റിൽ വച്ച് പറയുകയുണ്ടായി.
കീറ്റോ ദോശയ്ക്കുള്ള ചേരുവകൾ
കീറ്റോ മാവ് – 30 ഗ്രാം
ഗോതമ്പ് മാവ്-30 ഗ്രാം
ഒലിവ് ഓയിൽ- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പനീർ ഫില്ലിങ്ങിനുള്ള ചേരുവകൾ
പനീർ- 30 ഗ്രാം
പച്ചമുളക്- 1
പുതിനയില- ആവശ്യത്തിന്
ജീരകപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഒലിവ് ഓയിൽ- 1.5 ടീസ്പൂൺ
Also Read:ഈ കറിയെ വെല്ലാന്‍ ആരുണ്ട്? തേങ്ങാപ്പാൽ തിളപ്പിച്ചതിൽ നെയ്മീൻ ചേർത്തൊരു ഫിഷ്മോളി
തയ്യാറാക്കുന്ന വിധം
കീറ്റോ പൊടിയിലേക്ക് ഗോതമ്പ് പൊടി ചേർത്തുകൊടുക്കുക.അതിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. പറാത്ത മാവ് മൃദുവും വലിയുന്നതുമായ പരുവത്തിൽ എത്തുന്നതു വരെ കുഴയ്ക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ മുകളിൽ പുരട്ടി മാവ് അടച്ച് മാറ്റി വയ്ക്കാം. ഇതിനു ശേഷം ഒരു പാൻ ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, പുതിനയില, ജീരകപ്പൊടി, പച്ചമുളക്, പനീർ എന്നിവ ചേർത്തു വേവിക്കാം. മാറ്റി വച്ചിരിക്കുന്ന മാവിലേയ്ക്ക് ഇത് അൽപം ചേർത്തിളക്കി യോജിപ്പിക്കാം. മാവിൽ നിന്ന് അല്പം എടുത്ത് ചെറിയ ഉരുളകളാക്കാം. ഓരോ ഉരുളയുടെയും നടുവിൽ ചെറിയ ദ്വാരം ഉണ്ടാക്കി ബാക്കി വന്ന ഫില്ലിംഗ് ഉള്ളിലേയ്ക്കു വയ്ക്കാം. ശേഷം പരത്തിയെടുക്കാം.ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് പുരട്ടാം. ശേഷം പറാത്ത അതിനു മുകളിൽ വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.