Kerala Special recipe for Christmas: കൊതിപിടിച്ച് പാതിരാക്കുറുബാന കഴിഞ്ഞോടി വരുമ്പോൾ കഴിക്കാം ഈ സ്പെഷ്യൽ വിഭവങ്ങൾ

Kerala Special recipe for Christmas Midnight Feast: കേരളത്തിലെ നസ്രാണി വീട്ടമ്മമാരുടെ ഈ സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടാവട്ടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.

Kerala Special recipe for Christmas: കൊതിപിടിച്ച് പാതിരാക്കുറുബാന കഴിഞ്ഞോടി വരുമ്പോൾ കഴിക്കാം ഈ സ്പെഷ്യൽ വിഭവങ്ങൾ

Best Food Ideas To Serve In Christmas Party Know Here

Updated On: 

24 Dec 2025 | 06:10 PM

നീണ്ട കാത്തിരിപ്പാണ്. ഇഷ്ടമുള്ളതൊന്നും കഴിക്കാതെ നോമ്പ് കാലമായതുകൊണ്ട് കൊതി കടിച്ചുപിടിച്ചു നടന്ന് ഒടുവിൽ ക്രിസ്മസ് ഇങ്ങെത്തി. പാതിരാക്കുറുബാന കഴിഞ്ഞു വീട്ടിലെത്തിയാൽ ആദ്യം ഓടുക അടുക്കളയിലേക്കാവും. പാചകം ചെയ്യുമ്പോൾ വന്ന മണം കാരണംതന്നെ വായിൽ കപ്പൽ ഓടിച്ച ആ വിഭവങ്ങൾ അകത്താക്കാൻ. നോമ്പ് കഴിഞ്ഞു കഴിക്കാൻ പറ്റിയ ക്രിസ്മസ് പാതിരാ വിരുന്നു വിഭവങ്ങൾ ഏതെല്ലാം എന്നു നോക്കിയാലോ. കേരളത്തിലെ നസ്രാണി വീട്ടമ്മമാരുടെ ഈ സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടാവട്ടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.

 

1. പാലപ്പവും താറാവ് മപ്പാസും

 

കേരളത്തിലെ ക്രിസ്മസ് രാവുകളിലെ ‘രാജാവ്’ എന്ന് വിളിക്കാവുന്ന കോമ്പിനേഷനാണിത്. തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന ക്രീമി കറിയും ചൂട് പാലപ്പവും നോമ്പ് വീടാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണ്. താറാവ് ഇറച്ചിയിലെ കൊഴുപ്പും തേങ്ങാപ്പാലിന്റെ രുചിയും ചേരുമ്പോൾ കിട്ടുന്ന ആ ഒരു പ്രത്യേക സ്വാദ് മഞ്ഞുകാലത്തെ രാത്രിക്ക് അനുയോജ്യമാണ്.

 

2. പിടിയും കോഴിക്കറിയും

 

മലബാറിലും മധ്യകേരളത്തിലും വളരെ പ്രചാരമുള്ള വിഭവമാണിത്. അരിപ്പൊടി കൊണ്ട് ചെറിയ ഉരുളകളാക്കി വേവിച്ചെടുക്കുന്ന പിടിയും നാടൻ കുരുമുളകിട്ട കോഴിക്കറിയും ചേർത്തുള്ള വിരുന്ന്. കുരുമുളകിന്റെ എരിവും ചൂട് പിടിയും കുർബാന കഴിഞ്ഞ് വരുമ്പോഴുള്ള ക്ഷീണം മാറ്റാൻ സഹായിക്കും.

 

3. കള്ളപ്പവും ബീഫ് ഉലർത്തിയതും

 

നല്ല എരിവുള്ള ബീഫ് ഫ്രൈയും വശങ്ങൾ മൊരിഞ്ഞ കള്ളപ്പവും ഒരു മസ്റ്റ് ട്രൈ ഐറ്റമാണ്. ബീഫിലെ എരിവ് ക്രമീകരിക്കാൻ കള്ളപ്പത്തിലെ തേങ്ങയുടെയും ശർക്കരയുടെയും (ചിലർ ചേർക്കാറുണ്ട്) ചെറിയ മധുരം സഹായിക്കും.

4. പ്ലം കേക്കും ഹോം മെയ്ഡ് വൈനും

 

ഭക്ഷണം കഴിക്കുന്നതിന് മുൻപോ ശേഷമോ ഒരു ചെറിയ ഗ്ലാസ് വൈനും ഒരു കഷ്ണം പ്ലം കേക്കും നിർബന്ധമാണ്. വർഷങ്ങളോളം പഴക്കമുള്ള വൈൻ ആണെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

 

5. വട്ടയപ്പവും സ്റ്റൂവും

 

എണ്ണ അധികം ചേർക്കാത്ത ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവിയിൽ പുഴുങ്ങിയ വട്ടയപ്പവും മട്ടൺ/ചിക്കൻ സ്റ്റൂവും തിരഞ്ഞെടുക്കാം. ഇത് വയറിന് അത്ര ഭാരമുള്ളതായി തോന്നുകയുമില്ല.

ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ