AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

History Of Jalebi: ‘അല്ല, ഇജ്ജ് പേര്‍ഷ്യക്കാരനാ?’ തുര്‍ക്കിയില്‍നിന്ന് ടുണീഷ്യ വഴി എത്തിയ ജിലേബിയുടെ കഥയിങ്ങനെ…..

History of the Jalebi: തേനൂറുന്ന ജിലേബിയുടെ ജനനം അങ്ങ് പേർഷ്യയിലാണെന്നാണ് ഭക്ഷണചരിത്രകാരൻമാർ പറയപ്പെടുന്നത്. അറബിയിലെ സലബിയ, പേർഷ്യൻ ഭാഷയിലെ സിലാബിയ എന്നിവയിൽ നിന്നാണു ജിലേബ് എന്ന വാക്കുണ്ടായതെന്നു ചരിത്രകാരൻമാർ പറയുന്നു.

History Of  Jalebi: ‘അല്ല, ഇജ്ജ് പേര്‍ഷ്യക്കാരനാ?’ തുര്‍ക്കിയില്‍നിന്ന് ടുണീഷ്യ വഴി എത്തിയ ജിലേബിയുടെ കഥയിങ്ങനെ…..
JalebiImage Credit source: Wilson Almeida / 500px/Getty images
Sarika KP
Sarika KP | Published: 08 Nov 2025 | 01:45 PM

ഇന്ത്യൻ ജനതയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മധുര പലഹാരങ്ങൾ. എന്ത് ആഘോഷം വന്നാലും മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു കളിയിൽ. ചുരുക്കി പറഞ്ഞാൽ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നത് തന്നെ മധുര പലഹാരങ്ങൾ ആണെന്ന് നിസ്സംശയം പറയാം. ഇതിലെ പ്രധാനിയാണ് ജിലേബി. മഞ്ഞ നിറ‍ത്തിലും, ഓറഞ്ച് നിറത്തിലും ലഭിക്കുന്ന ജിലേബി, വെള്ളനിറത്തിലും പച്ച നിറത്തിലും വരെ ലഭിക്കുമെന്നാണ് പറയുന്നത്.

ജിലേബിയുടെ ചരിത്രം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പടിഞ്ഞാറന്‍ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ജനകീയമായ മധുരപലഹാരമാണ് ജിലേബി. എന്നാൽ തേനൂറുന്ന ജിലേബിയുടെ ജനനം അങ്ങ് പേർഷ്യയിലാണെന്നാണ് ഭക്ഷണചരിത്രകാരൻമാർ പറയപ്പെടുന്നത്. അറബിയിലെ സലബിയ, പേർഷ്യൻ ഭാഷയിലെ സിലാബിയ എന്നിവയിൽ നിന്നാണു ജിലേബ് എന്ന വാക്കുണ്ടായതെന്നു ചരിത്രകാരൻമാർ പറയുന്നു.

എന്നാൽ എഡി 1450ൽ ജിനാസുരൻ എന്ന ചിന്തകൻ കന്നഡയിൽ എഴുതിയ ഒരു ​ഗ്രന്ഥത്തിൽ ജിലേബി എന്ന വാക്ക് ഉപയോ​ഗിക്കുന്നുണ്ട്. 16-ാം നൂറ്റാണ്ടിൽ രഘുനാഥൻ ഭോജനകുതൂഹല എന്ന മറാഠി പുസ്‌തകത്തിലും ഇതിനെ കുറിച്ച് പറയുന്നുണ്ട്. ജഹാം​ഗീർ ചക്രവർത്തിക്ക് ജിലേബിയുടെ വകഭേദമായ ജാഗിരി തയ്യാറാക്കി നൽകിയതായും പറയപ്പെടുന്നു. അതേസമയം തുർക്കിയിൽ നിന്ന് ടുണീഷ്യ വഴിയാണ് ജിലേബി ഇന്ത്യയിലെത്തിയതെന്നും പറയപ്പെടുന്നു.

Also Read:തിരുപ്പതിയിൽ പോയാൽ ലഡു നിർബന്ധം…. മനോഹരം എന്ന വിഭവം വെങ്കിടേശ്വരന്റെ ലഡുവായ കഥ

ജിലേബി സിംപിളായി വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

മൈദ – 2 കപ്പ്
തൈര് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 കപ്പ്
അരിപ്പൊടി – അര കപ്പ്‌
മഞ്ഞൾ പൊടി – ആവശ്യത്തിന്
ബേക്കിങ് പൗഡർ -ആവശ്യത്തിന്
എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തലേ ദിവസം ഒരു പാത്രത്തിൽ മൈദയും തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കലക്കി വെക്കണം. തുടർന്ന് പിറ്റേ ദിവസം ഇതിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

ശേഷം ഒരു പാനിലേക്ക് രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാര ലായിനി തയ്യാറാക്കിയെടുക്കുക. തുടർന്ന് നേരത്തെ തയ്യാറാക്കി വച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിൽ കോൺ ആകൃതിയിൽ ആക്കി വക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ഇഷ്ടമുള്ള ഷേപ്പിൽ ജിലേബി വറുത്തെടുക്കാം. വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനയിൽ മുക്കി വക്കുക.