Delhi lanes for foodies: ഭക്ഷണക്കൊതിയന്മാർ ഉറപ്പായും പോകണം… ഡൽഹിയിലെ ഈ വഴികളിലൂടെ
Delhi lanes every true foodie: മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൽഹിക്ക് പല സംസ്കാരങ്ങളുടെ സമന്വയങ്ങളുടെ സ്വഭാവമാണ് ഉള്ളത്. ഡൽഹിയിലെത്തുന്ന ഒരാൾ ഉറപ്പായും പോകേണ്ട പഴയ രുചികൾ നിറഞ്ഞ തെരുവുകൾ അല്ലെങ്കിൽ വഴികൾ ഏതെല്ലാമെന്നു നോക്കാം...
ന്യൂഡൽഹി: ഓരോ നഗരത്തിനും ഓരോ രുചികളുണ്ടാവും പഴയ രുകളും പുതിയ രുചികളും അതിൽ പെടും. നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിക്കും അങ്ങനെ പല രുചികളുടേയും കഥ പറയാനുണ്ട്. മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൽഹിക്ക് പല സംസ്കാരങ്ങളുടെ സമന്വയങ്ങളുടെ സ്വഭാവമാണ് ഉള്ളത്. ഡൽഹിയിലെത്തുന്ന ഒരാൾ ഉറപ്പായും പോകേണ്ട പഴയ രുചികൾ നിറഞ്ഞ തെരുവുകൾ അല്ലെങ്കിൽ വഴികൾ ഏതെല്ലാമെന്നു നോക്കാം…
1. ചാന്ദ്‌നി ചൗക്ക്
ചാന്ദനി ചൗക്കിൽ നിന്ന് കഴിക്കേണ്ട പ്രധാന വിഭവങ്ങളിൽ പരാന്തെ വാലി ഗലിയിലെ ക്രിസ്പി, ചൂടുള്ള, സ്റ്റഫ് ചെയ്ത പരാന്തകൾ ആണ് പ്രധാനം.
1940-കൾ മുതൽ നിലനിൽക്കുന്ന, തീർച്ചയായും രുചിച്ചിരിക്കേണ്ട മറ്റൊരു വിഭവമാണ് നട്രാജ് ദഹി ഭല്ലെ. ശീഷ് ഗഞ്ച് ഗുരുദ്വാരക്ക് പുറത്ത് ലഭിക്കുന്ന ഫ്രൂട്ട് ക്രീം, ഗുരുദ്വാരക്ക് സമീപമുള്ള കടയിലെ ചായയും ബട്ടർ ടോസ്റ്റും മറ്റു മസ്റ്റ് ട്രൈ വിഭവങ്ങൾ.
2. ജുമാ മസ്ജിദ്
ജുമാ മസ്ജിദിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന തെരുവിൽ വർഷങ്ങളായി മുഗളാണ് പ്രധാനം. ഇവിടെ നിന്ന് ഏറ്റവും മികച്ച ബിരിയാണികൾ, മട്ടൺ, കീമ എന്നിവ ലഭിക്കും. അസ്‌ലം ബട്ടർ ചിക്കൻ, മട്ടൺ നിഹാരി, കബാബുകൾക്കും ചിക്കൻ കറി എന്നിവ ഇവിടെ നിന്ന് രുചിക്കണം.
Also read – ചില്ലു ഗ്ലാസ് നല്ലതല്ലേ…. വെള്ളം കുടിക്കാൻ ഏറ്റവും നല്ലത് ഏത് തരം ഗ്ലാസ്?
3. ചാവ്രി ബസാർ
ചാന്ദ്‌നി ചൗക്കിന്റെ നിഴലിലാണെങ്കിലും, പഴയ ലോക രുചിക്ക് ചാവ്രി ബസാറിലെ തെരുവുകൾ ഒട്ടും പിന്നിലല്ല. ഇവിടത്തെ ബെഡ്മി പൂരിയും നാഗോരി ഹൽവയും പ്രശസ്ഥമാണ്. വെളുപ്പിന് ദൂത് ജിലേബി ലഭിക്കുന്ന ഒരിടം കൂടിയാണിത്.
4. ഖാരി ബാവോലി
ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റ് എന്ന നിലയിൽ പ്രശസ്തമാണെങ്കിലും, രുചി നിറഞ്ഞ സ്ട്രീറ്റ് ഫുഡിനുവേണ്ടിയും ഖാരി ബാവോലി സന്ദർശിക്കേണ്ടതാണ്. ഇവിടെ പൊടിക്കുന്ന മസാലകളുടെ ഗന്ധം, വറുത്ത പക്കോറകളുടെയും ചോളെ കുൽച്ചയുടെയും ഗന്ധവുമായി ഇടകലർന്നു മറ്റൊരു ലോകം സൃഷ്ടിക്കും.
5. ഗലി കബാബിയൻ
പേര് സൂചിപ്പിക്കുന്നത് പോലെ (കബാബുകളുടെ തെരുവ്), ഗലി കബാബിയൻ നോൺവെജ്ലവേഴ്സിന്റെ സ്വപ്നഭൂമിയാണ്. സിഖ് കബാബുകൾ, പുകച്ച ബോട്ടീ കബാബുകൾ, ടെൻഡർ ബഫ് ബിരിയാണി എന്നിവ ഈ തെരുവിന്റെ പ്രത്യേകതയാണ്.