Viral Recipe: പരീക്ഷാ പേപ്പറിലെ ആ രണ്ടാം ക്ലാസ്സുകാരിയുടെ ചക്കക്കുരുവിട്ട് മുരിങ്ങയിലക്കറി ആരെയും കൊതിപ്പിക്കും; വൈറലായി ഇസ്സയുടെ റെസിപ്പി

Chakakuru Muringayila Curry Recipe: കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു ഏഴുവയസ്സുകാരിയാണ് തന്റെ ഉത്തരക്കടലാസിൽ ആരെയും കൊതിപ്പിക്കുന്ന ഒരു ‘നാടൻ റെസിപ്പി’ പങ്കുവച്ചത്.

Viral Recipe: പരീക്ഷാ പേപ്പറിലെ ആ രണ്ടാം ക്ലാസ്സുകാരിയുടെ ചക്കക്കുരുവിട്ട് മുരിങ്ങയിലക്കറി ആരെയും കൊതിപ്പിക്കും; വൈറലായി ഇസ്സയുടെ റെസിപ്പി

Viral Recipe

Updated On: 

16 Jan 2026 | 05:34 PM

പരീക്ഷാ പേപ്പറിലെ ചില ചോദ്യങ്ങളും അതിനു വിദ്യാർത്ഥികൾ നൽകുന്ന ഉത്തരങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ഉത്തരക്കടലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു ഏഴുവയസ്സുകാരിയാണ് തന്റെ ഉത്തരക്കടലാസിൽ ആരെയും കൊതിപ്പിക്കുന്ന ഒരു ‘നാടൻ റെസിപ്പി’ പങ്കുവച്ചത്. തിരുവങ്ങൂർ എച്ച്.എസ്.എസ്സിലെ രണ്ടാം ക്ലാസ്സുകാരി ഇസ്സ സഹ്‌റിൻ ആണ് ഈ കൊച്ചു മിടുക്കി.

രണ്ടാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷയിലെ മലയാളം ചോദ്യ പേപ്പറിലാണ്
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പാചകക്കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടത്. ഇതിനു ഇസ്സ തിരഞ്ഞെടുത്തത് നല്ല അസ്സൽ മുരിങ്ങയിലക്കറിയാണ്. വെറുതെ പേരെഴുതുക മാത്രമല്ല, മുരിങ്ങയില കഴുകുന്നത് മുതൽ ചക്കക്കുരുവിട്ട് വേവിച്ച് തേങ്ങയരച്ച് വറവിട്ട് വാങ്ങുന്നതുവരെയുള്ള സകല കാര്യങ്ങളും ഈ ഏഴുവയസ്സുകാരി ഉത്തരക്കടലാസിൽ എഴുതി. മകളുടെ പാചകക്കുറിപ്പ് നാട്ടിലാകെ ചർച്ചയായപ്പോഴാണ് ഉമ്മ ജെസ്‌ല കാര്യമറിയുന്നത്. കൊയിലാണ്ടി ബ്ലോക്ക്തല അധ്യാപക സംഗമത്തിൽ ഇസ്സയുടെ ഉത്തരക്കടലാസ് ചർച്ചയായതോടെയാണ് ഈ വിശേഷം പുറംലോകം അറിഞ്ഞത്.

Also Read:മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തി; 60-ാം വയസിൽ 18 കിലോ കുറച്ച് ആമിർ ഖാൻ

നാടൻ ചക്കക്കുരു മുരിങ്ങയിലക്കറി

ചക്കക്കുരു, പച്ചമുളക്, മഞ്ഞൾ‌പ്പൊടി, ഉപ്പ്, തേങ്ങ, മുളകുപൊടി ,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകം , പച്ചമാങ്ങ, മുരിങ്ങയില , വെളിച്ചെണ്ണ ,കടുക്, ചുവന്നുള്ളി ,വറ്റൽമുളക്

പാകം ചെയ്യുന്ന വിധം

തയ്യാറാക്കാനായി ചക്കക്കുരു വൃത്തിയാക്കി നീളത്തിൽ മുറിച്ചതും പച്ചമുളകും മഞ്ഞൾ‌പ്പൊടിയും ഉപ്പും ചേർത്ത് വെള്ളം ചേർത്തു വേവിക്കുക. ചക്കക്കുരു വെന്ത ശേഷം തേങ്ങ,മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി,ജീരകം എന്നിവ മയത്തിൽ അരച്ച് മാങ്ങയും മുരിങ്ങയിലയും ചേർത്തിളക്കുക. നന്നായി തിളയ്ക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങിവയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും താളിച്ചു കറിയിൽ ചേർക്കുക.

ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി