Mammootty: പുട്ടും ദോശയും ഇഷ്ടം; പപ്പായ എന്നും വേണം; മീൻ കറി നിർബന്ധം; മമ്മൂട്ടിയുടെ ഭക്ഷണ രീതി

Mammootty’s Favorite Foods: പ്രായം 74 ആണെങ്കിലും ഇന്നും മമ്മൂ‌ട്ടിയുടെ ആ​രോ​ഗ്യവും സൗന്ദര്യ രഹസ്യവും ആരെയും അമ്പരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നെസ് രഹസ്യം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്.

Mammootty: പുട്ടും ദോശയും ഇഷ്ടം; പപ്പായ എന്നും വേണം; മീൻ കറി നിർബന്ധം; മമ്മൂട്ടിയുടെ ഭക്ഷണ രീതി

Mammoottys Favorite Foods

Published: 

05 Dec 2025 19:10 PM

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും തീയറ്ററിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.  ചിത്രം പുറത്തിറങ്ങിയതോടെ താരത്തിന്റെ വേഷ പകർച്ചയും ഫിറ്റ്നസുമാണ് പ്രേക്ഷകർക്കിടയിൽ ചർ‌ച്ചയാകുന്നത്.

പ്രായം 74 ആണെങ്കിലും ഇന്നും മമ്മൂ‌ട്ടിയുടെ ആ​രോ​ഗ്യവും സൗന്ദര്യ രഹസ്യവും ആരെയും അമ്പരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നെസ് രഹസ്യം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. കൃത്യമായ ഡയറ്റും വർക്ക് ഔട്ടും പിന്തടരുന്നയാളാണ് താരം. സാധാരണ നാടൻ ഭക്ഷണം ആണ് അദ്ദേഹത്തിന് ഏറെയിഷ്ടം.ഭക്ഷണത്തിന് മീൻ വറുത്തത് ഇഷ്ടം ആണെങ്കിലും അത് കഴിക്കാൻ അദ്ദേഹത്തിന് മനസ് വരാറില്ല. എന്നാൽ മീൻ കറി നിർബന്ധമാണ്. പുട്ടും ദോശയും ആണ് അദ്ദേഹത്തിന് ഇഷ്ട വിഭവം. എന്നാൽ എല്ലാം ലിമിറ്റ് വച്ചാണ് കഴിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധം ആണ്.

Also Read:ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ നല്ല നാടൻ കോഴി കറി ആയാലോ? ട്രെൻഡായി ‘നാട്ടി ചിക്കൻ’

മില്ലറ്റ്, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഓട്സ് അല്ലെങ്കിൽ ഗോതമ്പ് എന്നിവ ചേർത്തുള്ള പുട്ട്, ദോശയാണ് താരം കഴിക്കാറുള്ളത്. എന്നിവയോടൊപ്പം തേങ്ങ അരച്ച കറികളും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. അരി ഭക്ഷണം അധികം കഴിക്കാറില്ല, അതേപോലെ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ പൂർണമായും താരം ഒഴുവാക്കിയിട്ടുണ്ട്.

പഴവർഗ്ഗങ്ങൾ കഴിക്കാൻ ഇഷ്ടപെടുന്നയാളാണ് താരം. അതുകൊണ്ട് തന്നെ എന്നും പപ്പായ കഴിക്കാൻ ശ്രമിക്കാറുണ്ട്. വീട്ടിൽ നിന്നും മാറിയാൽ അദ്ദേഹത്തിന് ഒപ്പം പേഴ്സണൽ ഷെഫ് ഉണ്ടാകും. വീട്ടിൽ ആണെങ്കിൽ ഭാര്യ സുലു ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രിയം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്