Mysore Pav Milk: ബൺ മസ്കയ്ക്ക് പിന്നാലെ വൈറലായി മൈസൂർ പാവ് മിൽക്ക്, മധുരവും നെയ്യും ചേർന്ന അതിമധുരം
Trending milk drink in Kerala now: മൈസൂർ പാവ് മിൽക്ക് യഥാർത്ഥത്തിൽ ഒരു മൈസൂർ പാവ് മിൽക്ക് ഷെയ്ക്ക് അല്ലെങ്കിൽ ഡെസേർട്ട് രൂപത്തിലുള്ള പാനീയമാണ്.

Mysore Pak Milk
കേരളത്തിൽ ബൺമസ്കയ്ക്ക് പിന്നാലെ വൈറലായിക്കൊണ്ടിരിക്കുകയാണ് മൈസൂർ പാവ് മിൽക്ക്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മധുരപലഹാരമായ മൈസൂർ പാവ് ചേർത്തൊരുക്കുന്ന അതീവ രുചികരമായ പാനീയമാണിത്. കാണുമ്പോൾ ലളിതമായി തോന്നു മെങ്കിലും ഇന്ന് സോഷ്യൽ മീഡിയ അടക്കി ഭരിക്കുകയാണ് ഈ മധുരപാനീയം.
കടലമാവ്, ധാരാളം നെയ്യ്, പഞ്ചസാര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന കർണാടകയിലെ പ്രശസ്തമായ മധുരപലഹാരമായ മൈസൂർ പാവ് ആണ് ഈ പാനീയത്തിന്റെ പ്രധാന താരം. ഈ മൈസൂർ പാവ്, പാൽ, മറ്റ് ടോപ്പിങ്ങുകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു തണുത്ത മധുര പാനീയമാണിത്.
ട്രെൻഡിന്റെ പിറവി
മൈസൂർ പാവ് മിൽക്ക് യഥാർത്ഥത്തിൽ ഒരു മൈസൂർ പാവ് മിൽക്ക് ഷെയ്ക്ക് അല്ലെങ്കിൽ ഡെസേർട്ട് രൂപത്തിലുള്ള പാനീയമാണ്. കർണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ പ്രത്യേക ജ്യൂസ് ബാറുകളിലോ തെരുവോരത്തെ ഭക്ഷണശാലകളിലോ ആണ് ഈ പരീക്ഷണം ആരംഭിച്ചതെന്നാണ് കരുതുന്നത്. മൈസൂർ പാവിന്റെ കഷണങ്ങൾ തണുത്ത പാലിലോ അല്ലെങ്കിൽ മിൽക്ക് ഷെയ്ക്ക് ബേസിലോ ഇട്ട് ബ്ലെൻഡ് ചെയ്യുന്നു.
മൈസൂർ പാവ് പാലിൽ ഭാഗികമായി ലയിച്ചുചേരുമ്പോൾ നെയ്യുടെയും മധുരത്തിന്റെയും രുചി പാലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇതാണു രുചിയുടെ കാതൽ. ഇനി നമുക്ക് അധികം വൈകാതെ നമുക്ക് കാണാം കവലകൾ തോറും ബൺ മസ്ക പോലെ മൈസൂർ പാവ് മിൽക് കടകൾ