എയർഫ്രൈയർ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇത് ഒരിക്കലും പാകം ചെയ്യരുത്
എല്ലാത്തരം ഭക്ഷണങ്ങളും എയര്‍ ഫ്രൈയറില്‍ പാകം ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യം. ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രൈയറില്‍ പാകം ചെയ്യുന്നത് അബദ്ധമായേക്കും. അത് ഭക്ഷണത്തിന്റെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കിയേക്കാം.
ഇന്ന് മിക്ക അടുക്കളകളിലും ട്രൻഡ് ആയി മാറിയിരിക്കുകയാണ് എയർ ഫ്രൈയര്‍. ഭക്ഷണം പെട്ടെന്ന് പാകം ചെയ്യാനും എണ്ണ ഉപയോഗിക്കാതെ ഭക്ഷണം ഫ്രൈ ചെയ്ത് എടുക്കാനാകുന്നതുമാണ് ഇതിന്റെ പ്രധാന സവിശേഷത . പരമ്പരാഗതമായി വറുക്കുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ എയർ ഫ്രൈയറിൽ വറുക്കുമ്പോൾ കൊഴുപ്പിൻ്റെ അളവ് കുറയും. ഇതുകൊണ്ട് തന്നെ ആരോഗ്യകരമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും എയര്‍ ഫ്രൈയറില്‍ പാകം ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യം. ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രൈയറില്‍ പാകം ചെയ്യുന്നത് അബദ്ധമായേക്കും. അത് ഭക്ഷണത്തിന്റെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കിയേക്കാം. അത് എന്തൊക്കെ എന്ന് നോക്കാം.
ദോശ മാവ്, കടലമാവ് പോലുള്ള മാവ് പാകം ചെയ്യാൻ ഇതിൽ സാധിക്കില്ല. കടലമാവില്‍ ഉള്ളിയും മുളകുമൊക്കെ മുക്കി എയര്‍ ഫ്രൈയറില്‍ ബജ്ജിയുണ്ടാക്കാൻ സാധിക്കില്ല. ഇവ ചൂടു എണ്ണയിലേക്ക് ഒഴിക്കുമ്പോള്‍ മാവ് പെട്ടെന്ന് തന്നെ സെറ്റ് ആവുകയും നല്ല ക്രിസ്പി ആയ ബജ്ജികള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ മാവ് എയര്‍ ഫ്രയറിലേക്ക് ഒഴിക്കുമ്പോള്‍ അത് പാകമാകുന്നതിന് മുന്‍പ് തന്നെ സുക്ഷിരങ്ങളിലൂടെ പുറത്തു വരാനും ഇത് ഭക്ഷണത്തിന്റെ രുചിയെയും ഘടനെയും മാറ്റുമെന്ന് മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും.
Also Read:തൊണ്ടവേദനയുള്ളപ്പോൾ എന്ത് കഴിക്കണം? എന്നാൽ ഇവ കഴിക്കാനും പാടില്ല
ചീര, കേല, ലെറ്റൂസ് തുടങ്ങിയ ഇലക്കറികൾ എയര്‍ ഫ്രയറില്‍ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് കനം കുറവായതിനാല്‍ എയര്‍ ഫ്രൈയറിന്റെ ഫാനിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കാന്‍ കാരണമായെക്കും . ഇത് എയര്‍ ഫ്രൈയർ മോശമാകാൻ കാരണമാകും. ഇത് ഭക്ഷണം കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലായിരിക്കും.
ചീസ് എയര്‍ ഫ്രൈയറില്‍ പകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ചീസ് പെട്ടെന്ന് ഉരുകി പോകുന്നു. ഇത് ബാസ്‌ക്കറ്റിലൂടെ ഊര്‍ന്നു ഇറങ്ങുന്നു. ഇത് ഉപകരണത്തെയും ഭക്ഷണത്തെയും മോശമാക്കാം എയർ ഫ്രയറുകൾ പോപ്‌കോൺ ഉണ്ടാക്കാൻ സാധിക്കില്ല. ഇത് പൊട്ടിത്തെറിച്ച് ഉപകരണത്തിന്റെ ഫാനുകളിൽ കുടുങ്ങിപ്പോകുകയും കേടുപാടുകൾ വരുത്തുകയോ ചെയ്യും.