Onam payasam recipe: ഓണത്തിന് തീയും പുകയും ഒന്നുമില്ലാതെ ഒരു പായസം

Onam payasam recipe without ghee and milk: ഇത് വളരെ ആരോഗ്യകരമായ ഒരു വിഭവമാണ്. ഡയറ്റ് ചെയ്യുന്നവര്‍ക്ക് മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

Onam payasam recipe: ഓണത്തിന് തീയും പുകയും ഒന്നുമില്ലാതെ ഒരു പായസം

Payasam

Published: 

02 Sep 2025 21:36 PM

നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതും വളരെ ആരോഗ്യകരവുമായ ഒരു പായസം റെസിപ്പി ഇതാ. ഈ വിഭവം ഉണ്ടാക്കാന്‍ അടുപ്പ് കത്തിക്കുക കൂടി വേണ്ട. കൂടാതെ നെയ്യ്, പഞ്ചസാര, പാല്‍ എന്നിവയൊന്നും ആവശ്യമില്ല. വളരെ എളുപ്പത്തിലൊരു പായസം തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

 

  • നന്നായി പഴുത്ത ഏത്തപ്പഴം: 1 എണ്ണം
  • പനം കല്‍ക്കണ്ടം: 1 ടീസ്പൂണ്‍
  • ഏലക്കാപ്പൊടി: ½ ടീസ്പൂണ്‍
  • ഈന്തപ്പഴം (വെള്ളത്തില്‍ കുതിര്‍ത്ത് കുരു കളഞ്ഞത്): 1 കപ്പ്
  • കശുവണ്ടി (കുതിര്‍ത്തത്): ½ കപ്പ്
  • ബദാം (കുതിര്‍ത്തത്): ½ കപ്പ്
  • തേങ്ങ (ചിരകിയത്): 2 ടീസ്പൂണ്‍
  • ചിയാ സീഡ് (കുതിര്‍ത്തത്): 1 കപ്പ്

 

തയ്യാറാക്കുന്ന വിധം

 

1. ഒരു പാത്രത്തില്‍ ഏത്തപ്പഴം, പനം കല്‍ക്കണ്ടം, ഏലക്കാപ്പൊടി എന്നിവ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.
2. അതിനുശേഷം, ഒരു മിക്‌സി ജാറില്‍ ചിയാ സീഡ് ഒഴികെയുള്ള ബാക്കി ചേരുവകള്‍ ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക.
3. ഈ മിശ്രിതം നന്നായി അരിച്ച ശേഷം, നേരത്തെ തയ്യാറാക്കിയ ഏത്തപ്പഴം കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
4. അവസാനമായി, കുതിര്‍ത്ത് വെച്ച ചിയാ സീഡ് കൂടി ചേര്‍ത്ത് ഇളക്കി ഉടന്‍ തന്നെ ഉപയോഗിക്കാം, അല്ലെങ്കില്‍ തണുപ്പിച്ച് കഴിക്കാം.

ഇത് വളരെ ആരോഗ്യകരമായ ഒരു വിഭവമാണ്. ഡയറ്റ് ചെയ്യുന്നവര്‍ക്ക് മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ