AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Payasam Recipe: കാഴ്ചയിൽ തന്നെ കൊതിപ്പിക്കും, വയറും മനസ്സും നിറയ്ക്കും; ഈ ഓണത്തിന് ഇളനീർ പായസം ആയാലോ?

Tender Coconut Payasam Recipe: മറ്റ് പായസങ്ങളുടെ അത്രയും ചേരുവകളോ തയ്യാറെടുപ്പുകളോ ഇതിന് ആവശ്യമില്ലെന്നതാണ് പ്രത്യേകത. എന്നാൽ രുചിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ല.

Onam 2025 Payasam Recipe: കാഴ്ചയിൽ തന്നെ കൊതിപ്പിക്കും, വയറും മനസ്സും നിറയ്ക്കും; ഈ ഓണത്തിന് ഇളനീർ പായസം ആയാലോ?
Payasam
sarika-kp
Sarika KP | Published: 02 Sep 2025 13:16 PM

തിരുവോണത്തിന് ഇനി ദിവസങ്ങൾ മാത്രം. ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഓണനാളിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്നും വിഭവസമൃദ്ധമായ സദ്യ തന്നെയാണ്. ചോറും കറികളും പായസവും തുടങ്ങി വിവിധ വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കാനുള്ള ഓട്ടത്തിലാണ് ഇനിയുള്ള ദിവസങ്ങളിൽ മലയാളികൾ.

ഇത്തവണത്തെ ഓണത്തിന് ഏത് പായസം ഉണ്ടാക്കുമെന്ന ചിന്തയിലാണോ നിങ്ങൾ. എന്നാൽ മനസ്സിനും വയറിനും ഒരു പോലെ കുളിർമ പകരുന്ന രുചികരമായ പായസം തന്നെ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കാൻ പറ്റുന്ന ഇളനീർ പായസം ആയാലോ? മറ്റ് പായസങ്ങളുടെ അത്രയും ചേരുവകളോ തയ്യാറെടുപ്പുകളോ ഇതിന് ആവശ്യമില്ലെന്നതാണ് പ്രത്യേകത. എന്നാൽ രുചിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. കരിക്കിൻ്റെ ഉള്ളിലെ ഭാഗമാണ് പ്രധാനമായും വേണ്ടത്. കട്ടി കറഞ്ഞതാകയാൽ വളരെ ശ്രദ്ധയോടെ അത് വേർപെടുത്തി എടുക്കുക. കരിക്കിന്റെ വെള്ളവും കളയാതെ സൂക്ഷിക്കണം.

Also Read:രണ്ടുപേർക്ക് രണ്ടു മണിക്കൂറിൽ ഓണസദ്യ തയ്യാറാക്കാം… ടെൻഷനില്ലാതെ

ചേരുവകൾ

കരിക്ക്- 2 കപ്പ്
കണ്ടൻസ്ട് മിൽക്ക്- 3 ടേബിൾസ്പൂൺ
പഞ്ചസാര- 5 ടേബിൾസ്പൂൺ
ഉപ്പ്- ഒരു നുള്ള്
ഏലയ്ക്ക- 2
പാൽ- 2 കപ്പ്
തേങ്ങാപ്പാൽ- 1 കപ്പ്
തേങ്ങ വെള്ളം- 1/2 കപ്പ്
കശുവണ്ടി- ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രം എടുത്ത് അടുപ്പിൽ വച്ച് രണ്ട് കപ്പ് പശുവിൻ പാൽ ചേർത്ത് തിളപ്പിക്കുക. പാൽ തിളപ്പിച്ച് ഒന്നര കപ്പാക്കി കുറുക്കിയെടുക്കാം. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടൻസ്ട് മിൽക്കും അഞ്ച് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് അലിയിക്കാം. ഒരു നുള്ള് ഉപ്പ് ചേർത്ത് ചെറു തീയിൽ ഇളക്കി കൊടുക്കുക. ഈ സമയം മറ്റൊരു പാത്രത്തിലേക്ക് ഇളനീരിലെ ഭാഗം വേർപെടുത്തിയതിനു ശേഷം ഇളനീർ വെള്ളം കൂടി ഒഴിച്ച് അരച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് അഞ്ച് മിനിറ്റ് വരെ ഇളക്കാം. ശേഷം തിളച്ച് കുറുകി വരുമ്പോൾ തീ ഓഫാക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ആവശ്യാനുസരണം കശുവണ്ടി ചേർത്ത് വറുത്തെടുത്തത് പായസത്തിലേയ്ക്ക് ചേർക്കുക.