Onam 2025: ദുബായിലാണോ? ധൈര്യമായി ഇവിടേക്ക് വിട്ടോ, മിതമായ നിരക്കിൽ ഉഗ്രൻ ഓണസദ്യ കഴിക്കാം; റെസ്റ്റോറന്റുകൾ ഇതാ

Onam Sadhya in Dubai 2025: ബാചിലേഴ്സ് ആയിട്ടുള്ളവരും വീട്ടിൽ സദ്യ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ധൈര്യമായി ഇവിടേക്ക് വിട്ടോ, മിതമായ നിരക്കിൽ ഉഗ്രൻ സദ്യ കഴിക്കാം. ഓരോ റെസ്റ്റോറന്റിലെയും സദ്യ വിഭവങ്ങൾ, വില, സമയം, സ്ഥലം എന്നിവ പരിശോധിക്കാം.

Onam 2025: ദുബായിലാണോ? ധൈര്യമായി ഇവിടേക്ക് വിട്ടോ, മിതമായ നിരക്കിൽ ഉഗ്രൻ ഓണസദ്യ കഴിക്കാം; റെസ്റ്റോറന്റുകൾ ഇതാ

Onam Sadhya

Updated On: 

27 Aug 2025 18:31 PM

ഓണം ഇതാ പടിവാതിക്കലെത്തിയതോടെ ആഘോഷനാളുകൾ ആരംഭിച്ച് കഴിഞ്ഞു. പൂക്കള മത്സരവും, മറ്റ് മത്സരങ്ങളുമായി ആകെ ആഘോഷതിമിര്‍പ്പിലാണ് മലയാളികൾ. ഓണത്തിലെ പ്രധാനി എന്തൊക്കെ പറഞ്ഞാലും സദ്യ തന്നെയാണ്. വിഭവസമൃദ്ധമായ ഒരു സദ്യ കഴിച്ചില്ലെങ്കിൽ പിന്നെന്ത് ഓണം അല്ലേ?

എന്നാൽ ഓണം ഉണ്ണാൻ ഇക്കുറി നാട്ടിലെത്താൻ കഴിയാത്ത ഒരുപാട് പ്രവാസികളായ മലയാളികൾ ഉണ്ട്. എന്നാൽ അങ്ങനെയുള്ളവർ ഇനി വിഷമിക്കുകയേ വേണ്ട, ഇത്തവണ ദുബായിൽ ഒട്ടേറെ റെസ്റ്റോറന്റുകളാണ് ഈ ഓണത്തിന് കിടിലൻ സദ്യകൾ ഒരുക്കിയിട്ടുള്ളത്. ബാചിലേഴ്സ് ആയിട്ടുള്ളവരും വീട്ടിൽ സദ്യ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ധൈര്യമായി ഇവിടേക്ക് വിട്ടോ, മിതമായ നിരക്കിൽ ഉഗ്രൻ സദ്യ കഴിക്കാം. ഓരോ റെസ്റ്റോറന്റിലെയും സദ്യ വിഭവങ്ങൾ, വില, സമയം, സ്ഥലം എന്നിവ പരിശോധിക്കാം.

കാലിക്കറ്റ് പാരഗൺ

ദുബായിലെ പ്രവാസികളായ മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആണ് കരാമയിലെ കാലിക്കറ്റ് പാരഗൺ. ഇത്തവണ ഓണത്തിന് 25 വിഭവങ്ങളടങ്ങിയ സദ്യയാണ് ഇവർ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 5 മുതൽ 7 വരെ ഇവിടെയെത്തിയാൽ സദ്യ കഴിക്കാം. ഡൈൻ-ഇൻ നിരക്ക് 48 ദിർഹമാണ്. ഡെലിവറി/ ടേക്ക് എവേ 51 ദിർഹവും. രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെയാണ് സദ്യ വിളമ്പുന്നത്.

Also Read:ഓണത്തിന് കഥകളിൽ വായിച്ചറിഞ്ഞ പഴനുറുക്ക് തയ്യാറാക്കിയാലോ… പഴയകാലത്തെ അതേ രുചിയിൽ

ലിസ് റെസ്റ്റോറന്റ്

26 വിഭവങ്ങൾ അടങ്ങിയ സദ്യയാണ് കരാമയിലെ ലിസ് റെസ്റ്റോറന്റുകൾ വിളമ്പുന്നത്. സദ്യകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ടേക്ക് എവേ സെപ്റ്റംബർ 4 മുതൽ 6 വരെ ഉണ്ട്. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 4:00 വരെയാണ് സമയം.

മലബാർ റെസ്റ്റോറന്റ്

കറാമ ഷെയ്ഖ് ഹംദാൻ കോളനിയിൽ ഉള്ള മലബാർ റെസ്റ്റോറന്റിലും സദ്യ വിളമ്പുന്നുണ്ട്. 25 കൂട്ടം വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.സെപ്റ്റംബർ 5 മുതൽ 7 ഹോട്ടലിൽ നേരിട്ടെത്തി കഴിക്കാം. 45 ദിർഹമാണ് വില. ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 4 വരെയാണ് സമയം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും