AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palakkad Kumbalanga Chicken Curry: പാലക്കാട് കല്യാണ വീട്ടിലെ കുമ്പളങ്ങയിട്ട കോഴിക്കറി തയ്യാറാക്കാം ?

Kumbalanga Chicken Curry Recipe: പല രീതിയില്‍ കുമ്പളങ്ങയിട്ട കോഴിക്കറി ഉണ്ടെങ്കിലും കല്യാണവീട് സ്റ്റൈല്‍ കുമ്പളങ്ങ കോഴിക്കറിക്കാണ് രുചി കൂടുതല്‍. വളരെ എളുപ്പമായി കുമ്പളങ്ങ കോഴിക്കറി തയ്യാറാക്കാം.

Palakkad Kumbalanga Chicken Curry: പാലക്കാട് കല്യാണ വീട്ടിലെ കുമ്പളങ്ങയിട്ട കോഴിക്കറി തയ്യാറാക്കാം ?
Palakkad Kumbalanga Chicken Curry
sarika-kp
Sarika KP | Published: 21 Aug 2025 13:14 PM

ചില വിഭവങ്ങൾ ആ നാടിന്റെ പേര് വിളിച്ചുപറയും. അത് കഴിക്കണമെങ്കിൽ ആ നാട്ടിൽ തന്നെ പേകേണ്ടി വരും.അത്തരത്തിലുള്ള ഒരു വിഭവമാണ് പാലക്കാടിന്റെ കിഴക്കന്‍ പ്രദേശത്ത് കല്യാണത്തലേന്ന് ഉണ്ടാക്കുന്ന കുമ്പളങ്ങയിട്ട കോഴിക്കറി. പലതരം കോഴിക്കറികളെ കുറിച്ച് കേട്ടിടുണ്ടെങ്കിലും ഇങ്ങനെയൊരു വിഭവത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നവർ കൂടുതലായിരിക്കും. സംക്രാന്തി പോലെയുള്ള വിശേഷ അവസരങ്ങളിലും ഇത് തയ്യാറാക്കാറുണ്ട്.

പല രീതിയില്‍ കുമ്പളങ്ങയിട്ട കോഴിക്കറി ഉണ്ടെങ്കിലും കല്യാണവീട് സ്റ്റൈല്‍ കുമ്പളങ്ങ കോഴിക്കറിക്കാണ് രുചി കൂടുതല്‍. വളരെ എളുപ്പമായി കുമ്പളങ്ങ കോഴിക്കറി തയ്യാറാക്കാം.

ചേരുവകൾ

  • കോഴിയിറച്ചി- 1 കിലോഗ്രാം
  • കുമ്പളങ്ങ- 1 കിലോഗ്രാം
  • മുളക് പൊടി- 2 ടേബിൾ സ്പൂൺ
  • മല്ലിപൊടി- 2 ടേബിൾ സ്പൂൺ
  • ചിക്കൻ മസാല- 3 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി- അര ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി- 1 സ്പൂൺ
  • വെളിച്ചെണ്ണ- 80 മില്ലി
  • ഇഞ്ചി വെളുത്തുള്ളി അരച്ചത്- 3 ടേബിൾ സ്പൂൺ
  • തേങ്ങ അരച്ചത്- ഒരു ചെറിയ തേങ്ങ
  • സവാള- 200 ഗ്രാം
  • കറിവേപ്പില- 1 തണ്ട്
  • മല്ലിയില- 1 തണ്ട്
  • ഉരുളൻ കിഴങ്ങ്- 1 ( ആവശ്യമെങ്കിൽ)
  • തക്കാളി- 150 ഗ്രാം

Also Read:ചിക്കനും ബീഫും നിർബന്ധം! മലബാറിലെ ഓണസദ്യ വേറെ ലവൽ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാളയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക് പൊടിയും അരച്ച് എടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കണം. ഇതിലേക്ക് തക്കാളിയും മല്ലിപ്പൊടിയും ചിക്കന്‍ മസാലയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇത് നന്നായി യോ​ജിച്ച് വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിറച്ചി ചേര്‍ക്കാം.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കൊടുക്കുക. ഇതിലേക്ക് മുറിച്ച് കഷ്ണമാക്കി വച്ചിരിക്കുന്ന കുമ്പളങ്ങ കൂട്ടിലേക്ക് ചേര്‍ക്കണം. ശേഷം വെന്ത ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. കറി നന്നായി തിളച്ച് തേങ്ങയുടെ പച്ച മണം മാറിവരുമ്പോള്‍ എരിവിന് അനുസരിച്ചുള്ള കുരുമുളക് പൊടിയും ചേര്‍ക്കണം.