AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: ചിക്കനും ബീഫും നിർബന്ധം! മലബാറിലെ ഓണസദ്യ വേറെ ലവൽ

Malabar’s Non-Veg Onam Sadhya: വൈവിധ്യങ്ങളുടെ നിറസമൃദ്ധിയാണ് ഓണസദ്യ. ഓരോ നാട്ടിലും വ്യത്യസ്ത രുചിയും രീതികളുമാണ്. ജില്ല തിരിച്ച് മാത്രമല്ല പ്രദേശം തിരിച്ച് പോലും സദ്യവട്ടങ്ങളില്‍ മാറ്റമുണ്ട്.

Onam 2025: ചിക്കനും ബീഫും നിർബന്ധം! മലബാറിലെ ഓണസദ്യ വേറെ ലവൽ
Sadya Image Credit source: social media
Sarika KP
Sarika KP | Published: 19 Aug 2025 | 07:11 PM

മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. ഓണമെന്നാല്‍ പൂക്കളവും ഓണക്കോടിയും ഒണസദ്യയുവുമാണ് മലയാളികൾക്ക്. വൈവിധ്യങ്ങളുടെ നിറസമൃദ്ധിയാണ് ഓണസദ്യ. ഓരോ നാട്ടിലും വ്യത്യസ്ത രുചിയും രീതികളുമാണ്. ജില്ല തിരിച്ച് മാത്രമല്ല പ്രദേശം തിരിച്ച് പോലും സദ്യവട്ടങ്ങളില്‍ മാറ്റമുണ്ട്.

തെക്കൻ കേരളത്തിൽ ഓണവട്ടങ്ങള്‍ 20 എണ്ണമെങ്കിലും കാണും. മധ്യകേരളത്തിലെത്തിയാല്‍ സദ്യയുടെ വിധവും നിറവും മാറും. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മലബാറിലെ ഓണസദ്യ. മാംസവിഭവങ്ങൾ ഇല്ലാതെ മലബാറുക്കാർക്ക് ഓണസദ്യ പൂർണമാകില്ല. ഓണനാളുകളിൽ പച്ചക്കറികടകളിലേക്കാള്‍ തിരക്കാണ് ചിക്കന്‍ കടയില്‍. ചിക്കൻ, മീന്‍, മട്ടന്‍, പോര്‍ക്ക് വരെ ഓണസദ്യയില്‍ ഇടം നേടും.

Also Read:ഇത്തവണത്തെ ഓണസദ്യ കുശാൽ! രണ്ടു പായസമുള്‍പ്പെടെ 18 വിഭവങ്ങൾ അടങ്ങിയ സദ്യ വീട്ടിലെത്തിക്കാൻ കുടുംബശ്രീ

തെക്കൻ കേരളത്തിലുള്ളവർക്ക് വടക്കൻ സദ്യ ആശ്ചര്യം തോന്നിയേക്കാം. എന്നാൽ ഒരു പൊരിച്ച മീൻ പോലുമില്ലാതെ മലബാറുകാർക്ക് സദ്യ ഇറങ്ങില്ലെന്നതാണ് വാസ്തവം. ഇതിനു പുറമെ വടക്കോട്ട് കൂട്ടുകറിക്ക് പ്രിയം കൂടുതലാണ്. കായ ചേന കടല എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൂട്ട്‍കറിയും കക്കിരിക്കയും തൈരും ചേര്‍ത്ത പെരക്കും വടക്കന്‍ സദ്യയിലെ പ്രധാനിയാണ്.

Follow Us