Prawns molee Recipe: കുറച്ചു ചേരുവ കുറഞ്ഞ സമയം… ഒരു പോർച്ചു​ഗീസ് – മലയാളി പ്രോൺസ്മോളി വെച്ചാലോ?

creamy Prawns Molee coconut curry with a Portuguese touch: തേങ്ങാപ്പാലിൻ്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മനോഹരമായൊരു സമന്വയമാണ് ഇതിലുള്ളത്. രുചികരവും, സ്വാദിഷ്ടവുമായ ഈ വിഭവം, ചോറിൻ്റെ കൂടെയോ അപ്പത്തിൻ്റെ കൂടെയോ കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്.

Prawns molee Recipe: കുറച്ചു ചേരുവ കുറഞ്ഞ സമയം... ഒരു പോർച്ചു​ഗീസ് - മലയാളി പ്രോൺസ്മോളി വെച്ചാലോ?

Prawns molee Recipe

Published: 

28 Nov 2025 18:57 PM

കേരളത്തിൻ്റെ തീരദേശ വിഭവങ്ങളിൽ പലതിലും പല വിദേശ ശക്തികളുടേയും സാന്നിധ്യമുണ്ട്. അതിൽ കൊഞ്ച് അധവാ ചെമ്മീൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് പ്രോൺസ് മോളി. പോർച്ചുഗീസ് സ്വാധീനത്തിൻ്റെ തനതായ രുചി അടയാളപ്പെടുത്തിയ വിഭവമാണ് ഇത്. വളരെ കുറഞ്ഞ എരിവുള്ള ക്രീമി വിഭവമാണ് ഇത്. തേങ്ങാപ്പാലിൻ്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മനോഹരമായൊരു സമന്വയമാണ് ഇതിലുള്ളത്. രുചികരവും, സ്വാദിഷ്ടവുമായ ഈ വിഭവം, ചോറിൻ്റെ കൂടെയോ അപ്പത്തിൻ്റെ കൂടെയോ കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്.

ആവശ്യമുള്ള ചേരുവകൾ

 

  • വൃത്തിയാക്കിയ കൊഞ്ച്,
  • എണ്ണ
  • സവാള അരിഞ്ഞത്
  • ഇഞ്ചി അരിഞ്ഞത്
  • വെളുത്തുള്ളി അരിഞ്ഞത്
  • പച്ചമുളക് (പാതി കീറിയത്)
  • കുരുമുളക് ചതച്ചത്
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • കട്ടിയുള്ള തേങ്ങാപ്പാൽ (ഒന്നാം പാൽ)
  • കനം കുറഞ്ഞ തേങ്ങാപ്പാൽ (രണ്ടാം പാൽ)
  • ഉപ്പ്
  • വലിയ തക്കാളി (വട്ടത്തിൽ അരിഞ്ഞത്)
  • കുരുമുളകുപൊടി

 

തയ്യാറാക്കുന്ന വിധം

 

ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കുക. അതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചതച്ച കുരുമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ശേഷം മഞ്ഞൾപ്പൊടിയും കനം കുറഞ്ഞ തേങ്ങാപ്പാലും ചേർത്ത് ചൂടാക്കുക. ഈ സമയം പാൽ തിളച്ചുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് വൃത്തിയാക്കിയ കൊഞ്ചും ആവശ്യത്തിന് ഉപ്പും ചേർത്ത്, ചാറ് കുറുകി വരുന്നതുവരെ ചെറിയ തീയിൽ വേവിക്കുക.

Also read – മട്ടൻ…കട്ടൻ.. സുലൈമാനി… പലനാട് പല പേര്, കുറച്ചു ബ്ലാക്ക് ടീ കഥകൾ ഇതാ…

ചാറ് നന്നായി കുറുകി വന്നാൽ, അരിഞ്ഞ തക്കാളിയും കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കുക. തുടർന്ന് രണ്ട് മിനിറ്റ് കൂടി വേവിച്ച ശേഷം തീ അണയ്ക്കുക.

ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുന്നതിനായി പാൻ പതുക്കെ ചുഴറ്റുക. അവസാനം രുചിക്കനുസരിച്ച് കുരുമുളകുപൊടി തൂവി ഉപയോഗിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും