AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Nostalgic snack: ചായപ്പീടികയിലെ ചില്ലുകൂട്ടിലെ മ‍ഞ്ഞ മധുരം, മടക്കിനെ ഓർമ്മയുണ്ടോ?

A Traditional nostalgic Kerala evening tea Snack: വൈകീട്ട് വീട്ടിലെത്തുന്ന അച്ഛന്റെയോ മുത്തച്ഛന്റെയോ കയ്യിലെ പൊതിയിൽ എണ്ണമയമുള്ള ഈ പലഹാരത്തെ കണ്ടാൽ പിന്നെ നിധി കിട്ടിയ സന്തോഷമാണ്. ഓർമ്മയുണ്ടോ മടക്കിനെ...

Kerala Nostalgic snack: ചായപ്പീടികയിലെ ചില്ലുകൂട്ടിലെ മ‍ഞ്ഞ മധുരം, മടക്കിനെ ഓർമ്മയുണ്ടോ?
MadakkuImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 29 Nov 2025 19:41 PM

മൂന്ന് മൂന്നര നാലുമണിയോടടുപ്പിച്ച് ചായക്കടകളിലെ ചില്ലുകൂട്ടിൽ ഒരു മഞ്ഞ നിറമുള്ള മധുരപലഹാരം നിറയാറുണ്ടായിരുന്നു. വഴിയിലൂടെ പോകുന്ന പലരുടേയും കണ്ണ് ഈ പത്രാസുകാരൻ പലഹാരത്തിലായിരിക്കും. വൈകീട്ട് വീട്ടിലെത്തുന്ന അച്ഛന്റെയോ മുത്തച്ഛന്റെയോ കയ്യിലെ പൊതിയിൽ എണ്ണമയമുള്ള ഈ പലഹാരത്തെ കണ്ടാൽ പിന്നെ നിധി കിട്ടിയ സന്തോഷമാണ്. ഓർമ്മയുണ്ടോ മടക്കിനെ… 80- 90 കാലഘട്ടത്തിൽ ജനിച്ചവരുടെ ഓർമ്മകൾ പിന്നോട്ടു പറത്തുന്ന വിഭവമാണ് ഇന്നും മടക്ക്.

Also read – ഗോതമ്പുമാവ് ഫ്രിഡ്ജിൽ വച്ചാൽ ഗുണത്തെക്കാൾ ദോഷമോ … ബദൽ മാർഗം ഇതാ

പണ്ടുകാലത്ത് വീടുകളിൽ ഉണ്ടാക്കി കഴിക്കാൻ സാധ്യത ഇല്ലാതിരുന്ന ഒരു പലഹാരമായിരുന്നു ഇത്. അതിനാൽ തന്നെ വല്ലപ്പോഴും കടയിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ അതൊരു രാജകീയ വിഭവമായി മാറാറുണ്ടായിരുന്നു. തയ്യാറാക്കാൻ അത്ര ബുദ്ധിമുട്ടില്ലെന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പലർക്കും അറിയാം. ഇന്ന് ഇതിനു ബദലായി പല പലഹാരങ്ങളും വന്നിട്ടുണ്ടെങ്കിലും ​ഗൃഹാതുരത്വത്തിലേക്ക് തിരിച്ചുപോകാൻ ഇത് ഉണ്ടാക്കുന്നവരും വാങ്ങി കഴിക്കുന്നവരുമുണ്ട്.

തയ്യാറാക്കാൻ എത്ര എളുപ്പമോ

 

ഉപ്പ് ചേർത്ത് കുഴച്ചെടുത്ത് മാവിലേക്ക് മഞ്ഞനിറത്തിനായി അൽപം മഞ്ഞപ്പൊടിയും ചേർത്ത് ഉരുട്ടി നന്നായി പരത്തി എടുക്കുക. പുറമേ നെയ് തടവിയ ശേഷം വീണ്ടും അടുക്കടുക്കായി മടക്കി പരത്തുക. ഇടയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിപ്പൊടിയും വിതറാം. ഇത്തരത്തിൽ മടക്കി മടക്കി ഒരു പൈപ്പ് രൂപത്തിലാക്കിയ മാവ് നിശ്ചിത കഷണങ്ങളായി മുറിച്ച് വീണ്ടും ഒന്നുകൂടി നീട്ടിപ്പരത്തി എണ്ണയിലിട്ടു വറുത്തെടുക്കാം. മധുരത്തിനായി കുറച്ചു പഞ്ചസാരപ്പാനി ഉണ്ടാക്കി അതിലേക്ക് വറുത്തെടുത്ത മടക്കിട്ട് പുറത്തെടുത്ത് കുറച്ചു സമയം ഉണങ്ങാൻ വയ്ക്കണം. ഉണങ്ങൾ കറുമുറാ പൊട്ടിച്ചു കഴിക്കാൻ പാകത്തിനുള്ള മടക്ക് റെഡി.