Priyanka Chopra Favorite Indian Cuisine: ശരീരം ഫിറ്റായി സൂക്ഷിക്കുമ്പോഴും, ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കാറില്ല; പ്രിയങ്ക ചോപ്ര കഴിക്കുന്നത് ഇതൊക്കെയാണ്!

Priyanka Chopra Favorite Indian Cuisine: താൻ ഒരു ഭക്ഷണ പ്രേമിയാണെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ദിവസം താൻ എന്തൊക്കെയാണ് കഴിക്കാറ് എന്നും, ഭക്ഷണത്തോടുള്ള തന്റെ കാഴ്ചപ്പാടെന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Priyanka Chopra Favorite Indian Cuisine: ശരീരം ഫിറ്റായി സൂക്ഷിക്കുമ്പോഴും, ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കാറില്ല; പ്രിയങ്ക ചോപ്ര കഴിക്കുന്നത് ഇതൊക്കെയാണ്!

Priyanka Chopra Diet And Fitness

Published: 

14 Oct 2025 | 11:55 AM

ഹോളിവുഡിലും ബോളിവുഡിലും നിറ സാനിധ്യമാണ് നടി പ്രിയങ്ക ചോപ്ര. എന്നാൽ എത്ര തിരക്കാണെങ്കിലു ഡയറ്റിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. എന്നാൽ മറ്റ് താരങ്ങളെ പോലെ കഠിനമായ ഡയറ്റ് അല്ല താരം പിന്തുടരുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചാണ് താരം ഡയറ്റെടുക്കുന്നത്. താൻ ഒരു ഭക്ഷണ പ്രേമിയാണെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ദിവസം താൻ എന്തൊക്കെയാണ് കഴിക്കാറ് എന്നും, ഭക്ഷണത്തോടുള്ള തന്റെ കാഴ്ചപ്പാടെന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഭക്ഷണത്തിനു വേണ്ടിയാണെന്നും ഒരു നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ അടുത്തതിനെക്കുറിച്ച് സംസാരിക്കുന്നതാണ് തന്റെ ശീലമെന്നും താരം പറയുന്നു. പുതിയതായി ഒരു സ്ഥലത്ത് പോയാൽ അവിടുത്തെ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടുപിടിക്കുന്നതാണ് തന്‍റെ പ്രധാന ഹോബിയെന്നും പ്രിയങ്ക പറയുന്നു.ശരീരം ഫിറ്റായി സൂക്ഷിക്കുമ്പോഴും തനിക്ക് പ്രിയപ്പെട്ട ഭക്ഷണം താരം ഒഴുവാക്കാറില്ല. ഓംലെറ്റ്, ടോസ്റ്റ്, അല്ലെങ്കിൽ അവോക്കാഡോ ടോസ്റ്റ് എന്നിവയാണ് സാധാരണ പ്രഭാതഭക്ഷണം. ഇതിനൊപ്പം ഇഡ്‍ഡലി, ദോശ, പോഹ തുടങ്ങിയ ഇന്ത്യൻ പ്രഭാതഭക്ഷണങ്ങളും താരത്തിന് പ്രിയപ്പെട്ടതാണ്.

Also Read:തമന്നയുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ച ആ പ്രഭാത ഭക്ഷണം തയാറാക്കാം

ഉച്ചയ്ക്ക് വീട്ടിലെ ഭക്ഷണം കഴിക്കാനാണ് താരത്തിന് പ്രിയം കൂടുതൽ. ഇന്ത്യയിലായിരിക്കുമ്പോൾ വീട്ടിൽ നിന്നുള്ള ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും എന്നാൽ അമേരിക്കയിൽ കിട്ടുന്ന ഇന്ത്യൻ ഭക്ഷണങ്ങൾ എല്ലാം പാക്കറ്റുകളിലാണ് വരുന്നതെന്നും താരം പറയുന്നു.സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളോടാണ് താരത്തിന് പ്രിയം കൂടുതൽ. കൂടാതെ, ചാട്ട് പോലുള്ള സ്ട്രീറ്റ് ഫുഡുകളോടും പ്രിയങ്കക്ക് പ്രത്യേക ഇഷ്ടമുണ്ട്. തന്റെ അമ്മ ഉണ്ടാക്കുന്ന എഗ്ഗ് ദോശയാണ് ഏറ്റവും ബെസ്റ്റ് എന്നും താരം കൂട്ടിച്ചേർക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം
കാർ തലകീഴായി മറിഞ്ഞു, പത്തനംതിട്ട കളക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി