Chicken 65: 65 കഷണങ്ങളാക്കി തയ്യാറാക്കണോ? ചിക്കന്‍ 65-ന് പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ?

How Chicken 65 Got Its Name: ഭക്ഷണവുമായി ബന്ധപ്പെട്ട് പല കഥകളും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല ഒരുപാട് കഥകളാണ് നിലവിലുള്ളത്.

Chicken 65: 65 കഷണങ്ങളാക്കി തയ്യാറാക്കണോ? ചിക്കന്‍ 65-ന് പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ?

Chicken 65

Published: 

27 Oct 2025 16:19 PM

മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ. ചിക്കൻ വച്ചുള്ള എന്ത് വിഭവം ആയാലും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. അത്തരത്തിലുള്ള ഒരു വിഭവമാണ് ചിക്കന്‍ 65. മിക്കവരും ഇത് കഴിച്ചിട്ടുണ്ടാകും. എന്നാൽ, എന്തുകൊണ്ടാണ് ചിക്കന്‍ 65ന് ആ പേര് വന്നതെന്ന് ആലോചിച്ചുണ്ടോ?

ഭക്ഷണവുമായി ബന്ധപ്പെട്ട് പല കഥകളും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല ഒരുപാട് കഥകളാണ് നിലവിലുള്ളത്. പല കഥകൾ പ്രചരിക്കുന്നതുകൊണ്ട് തന്നെ അവയുടെയൊന്നും വിശ്വാസ്യത എത്രത്തോളമാണെന്ന് അറിയില്ല. അതിൽ ഒന്നാമതായി പറയുന്നത് ചിക്കന്‍ 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണ് ചിക്കന്‍ 65-ന് ഈ പേര് വന്നത് എന്നാണ്.

തമിഴ്‌നാടുമായി ബന്ധപ്പെട്ടുള്ളവയാണ് ചിക്കന്‍ 65-നെക്കുറിച്ചുള്ള കഥകളില്‍ ഭൂരിഭാഗവും. 1965-ല്‍ ചെന്നൈയിലെ ബുഹാരി റസ്റ്റോറന്റിലാണ് ഈ വിഭവത്തിന്റെ തുടക്കം എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന പേര് വന്നതെന്നും വാദമുണ്ട്. ഈ റസ്റ്റോറന്റില്‍ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നീ വിഭവങ്ങളും ലഭ്യമാണ്. ഇത് സൂചിപ്പിക്കുന്നത് ആ വിഭവം റസ്റ്റോറന്റില്‍ ആദ്യമായി തയ്യാറാക്കിയ വർഷമാണ് പേരായി നൽകിയത് എന്നാണ്.

Also Read:ഫ്രാൻസിൽ നിന്നല്ല! പിന്നെ എങ്ങനെ ഫ്രഞ്ച് ഫ്രൈസിന് ഈ പേര് വന്നു; ആരും കേട്ടിട്ടില്ലാത്ത രഹസ്യം…

എന്നാൽ ഇതൊന്നുമല്ല, ഈ വിഭവത്തിന് ആവശ്യമായചേരുവകൾ തയ്യാറാക്കുന്നതിനും മറ്റുമായി 65 ദിവസത്തോളം വേണ്ടിവരും. ഇങ്ങനെ 65 ദിവസമെടുത്ത തയ്യാറാക്കുന്നത് കൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്നു പേരു വന്നത് എന്നതാണ് മറ്റൊരു കഥ. 65 വ്യത്യസ്തതരം ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്നത് കൊണ്ടാണ് ആ പേരു വന്നതെന്നും വാദമുണ്ട്. മറ്റൊരു കഥ ജനിച്ച് 65 ദിവസമായ കോഴിയെ വച്ച് തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിന് ചിക്കന്‍ 65 എന്ന പേരു വന്നത് എന്നതാണ്.

എന്നാൽ ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായ മറ്റൊരു കഥയും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യക്കാരായ പട്ടാളക്കാരുമായി ബന്ധപ്പെട്ടാണ് ഈ കഥ. മിലിട്ടറി കാന്റീനിലെ തമിഴ് മെനു വായിക്കാനറിയാത്ത പട്ടാളക്കാർ വിഭവത്തിനു നേരെയുള്ള നമ്പർ പറഞ്ഞാണ് വിഭവം ഓർഡർ ചെയ്യാറുള്ളത്. അങ്ങനെ 65-ാം നമ്പറിനു നേരെയുള്ള വിഭവമാണ് ചിക്കൻ 65.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്