AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Veg Foods That Are Actually Non-Veg: ഈ വെജ് ഭക്ഷണങ്ങളൊക്കെ യഥാർത്ഥത്തിൽ നോൺ വെജ് ആണ്

അതായത് യഥാർത്ഥത്തിൽ നിങ്ങൾ വെജ് ആണെന്ന് പറഞ്ഞ് കഴിക്കുന്ന പലതും നോൺ-വെജ് ആണ്. അതുകൊണ്ട് അടുത്ത തവണ ഈ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കുക.

Veg Foods That Are Actually Non-Veg: ഈ വെജ് ഭക്ഷണങ്ങളൊക്കെ യഥാർത്ഥത്തിൽ നോൺ വെജ് ആണ്
Representational ImageImage Credit source: Mint Images/ Getty Images Creative)
sarika-kp
Sarika KP | Published: 08 Jul 2025 08:28 AM

നമ്മുടെ ഇടയിൽ പലതരം ഭക്ഷണം ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. ചിലര്‍ നോണ്‍ വെജ് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പലരും ‘വെജിറ്റേറിയന്‍’ ആകുന്നത്. ചിലര്‍ ജനിച്ചുവളര്‍ന്ന പശ്ചാത്തലം, മതപരമായ കാരണങ്ങൾ എന്നിവകൊണ്ട് ആ രീതി പിന്തുടരുന്നതാകാം. മറ്റ് ചിലര്‍ സ്വന്തം താല്‍പര്യാര്‍ത്ഥം തീരുമാനമെടുക്കുന്നതാകാം. എന്നാൽ നിങ്ങൾ കഴിക്കുന്ന പല ഭക്ഷണങ്ങളും നോൺ വെജ് ആണെന്ന് അറിയാമോ?

അതായത് യഥാർത്ഥത്തിൽ നിങ്ങൾ വെജ് ആണെന്ന് പറഞ്ഞ് കഴിക്കുന്ന പലതും നോൺ-വെജ് ആണ്. അതുകൊണ്ട് അടുത്ത തവണ ഈ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കുക. നോൺ-വെജ് ചേരുവകൾ അടങ്ങിയ സസ്യാഹാരങ്ങളെ പരിചയപ്പെടാം.

സൂപ്പ്

നിരവധി ആരോ​ഗ്യ ​ഗുണങ്ങളും, രുചികരവുമായ സൂപ്പ് മിക്കവരുടെയും ഇഷ്ട വിഭവങ്ങളിൽ ഒന്നാകും. എന്നാൽ സൂപ്പ് യഥാർത്ഥത്തിൽ നോൺ-വെജിറ്റേറിയൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാരണം ചില റെസ്റ്റോറന്റുകളിൽ സൂപ്പ് തയ്യാറാക്കാൻ മത്സ്യം അടിസ്ഥാനമാക്കിയുള്ള സോസുകൾ ഉപയോഗിക്കുന്നു, വെജിറ്റേറിയൻ സൂപ്പുകളിൽ പോലും.

Also Read:ഇന്ന് ലോക ചോക്ലേറ്റ് ദിനം; മധുരമൂറുന്ന ചോക്ലേറ്റിനും പറയാനുണ്ട് ഒരു കഥ; അറിയാം മധുരിക്കുന്ന ചരിത്രം!

ചീസ്

വിവിധ രുചികളിലും ഘടനയിലും ലഭ്യമായ പാലുത്പന്നമാണ് ചീസ്. ഇന്ന് മിക്ക ഭക്ഷണ വിഭവത്തിലും ചീസ് സ്ഥാനം പിടിച്ചുകഴിഞ്ഞു. വെജ് എന്ന് കരുതി നിങ്ങൾ ആസ്വദിക്കുന്ന ചീസിൽ മൃഗങ്ങളുടെ കുടലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു എൻസൈമായ റെനെറ്റ് അടങ്ങിയിരിക്കുന്നുണ്ട്.

ജെല്ലി

പല നിറങ്ങളില്‍ മധുരത്തിന്‍റെ ചെറിയ കട്ടകളായി ബോക്സുകളില്‍ വരുന്ന ജെല്ലിമിട്ടായി കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ജെല്ലിയുടെ പ്രധാന ചേരുവ ജെലാറ്റിൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം, അത് മൃഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ, അടുത്തിടെ, പല നിർമ്മാതാക്കളും ജെലാറ്റിന് പകരം സ്റ്റാർച്ച് അല്ലെങ്കിൽ സമാനമായ മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളും രാസവസ്തുക്കളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്, അതിനാൽ നിങ്ങൾക്ക് വ്യക്തമായിരിക്കാം.

ബിയർ/വൈൻ

വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ് ബിയർ. ബിയർ, വൈൻ തുടങ്ങിയ പാനീയങ്ങൾക്ക് നിറം നൽകാൻ ഫിഷ് ബ്ലാഡറുകളിൽ നിന്ന് വരുന്ന ഐസിങ്ഗ്ലാസ് ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി പ്രശസ്ത ബിയർ, വൈൻ ബ്രാൻഡുകൾ ഐസിങ്ഗ്ലാസ് ഉപയോഗിക്കുന്നു.