World Chocolate Day 2025: ഇന്ന് ലോക ചോക്ലേറ്റ് ദിനം; മധുരമൂറുന്ന ചോക്ലേറ്റിനും പറയാനുണ്ട് ഒരു കഥ; അറിയാം മധുരിക്കുന്ന ചരിത്രം!
World Chocolate Day 2025: ചോക്ലേറ്റിന്റെ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദിവസം എങ്ങനെ ആഘോഷിക്കാൻ തുടങ്ങി എന്ന് നമുക്ക് നോക്കാം.
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. വിശേഷ ദിവസങ്ങളിലും, സനേഹ സമ്മാനമായും എല്ലാവരും ചോക്ലേറ്റ് ആണ് നൽകാറുള്ളത്. അങ്ങനെയുള്ള ചോക്ലേറ്റിനു ഒരു ദിനമുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? അതെ, എല്ലാ വർഷവും ജൂലൈ 7 ലോകമെമ്പാടും ലോക ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നു. ചോക്ലേറ്റിന്റെ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദിവസം എങ്ങനെ ആഘോഷിക്കാൻ തുടങ്ങി എന്ന് നമുക്ക് നോക്കാം.
2009 ജൂലൈ ഏഴ് മുതൽ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഏകദേശം 2500 വർഷം പഴക്കമാണ് ചോക്ലേറ്റിന്റെ ചരിത്രത്തിനുള്ളത്. 2000 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മഴക്കാടുകളിൽ നിന്നാണ് ചോക്ലേറ്റ് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
Also Read:വയറ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളെന്തിന്? ഇലക്കറികള്‍ ഒന്ന് കഴിച്ച് നോക്കൂ
പതിനാറാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യൂറോപ്പിൽ ചോക്ലേറ്റ് വ്യാപകമാകുന്നത്. പതിനേഴാം നൂറ്റാണ്ട് ആകുമ്പോഴേക്കും യൂറോപ്പ് മുഴുവനും ചോക്കലേറ്റ് എത്തിയെങ്കിലും പണമുള്ളവർക്ക് മാത്രമായിരുന്നു ഇത് ആസ്വദിക്കാൻ സാധിച്ചത്. കാരണം അത്ര വിലയായിരുന്നു ചോക്കലേറ്റിന്. ബ്രിട്ടീഷുകാരുടെ കാലത്ത് പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ കൊക്കോ കൃഷി ആരംഭിക്കുന്നത്. ഇന്ന് കാണുന്ന പല രൂപത്തിലും ഫ്ലേവറുകളിലും ചോക്ലേറ്റിന്റെ ചരിത്രം വളരെ വലുതാണ്.
ചോക്ലേറ്റിന് ആരോഗ്യ ഗുണങ്ങൾ
- ചോക്ലേറ്റ് കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കും .
- ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
- രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ചോക്ലേറ്റ് ഗുണം ചെയ്യും .
- ശരീരഭാരം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കുന്നു.
- ആർത്തവ സമയത്തെ വയറ് വേദന കുറയ്ക്കുന്നു.