Neena Guptas Rice Tikki: ചോറ് ബാക്കിയുണ്ടോ? നടി നീനാ ഗുപ്തയുടെ ഈ രുചികരമായ പലഹാരമുണ്ടാക്കാം
Neena Guptas Rice Tikki Recipe: ബോളിവുഡ് നടി നീനാ ഗുപ്തയാണ് പലഹാരത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വീട്ടിലെ അടുക്കളയിൽനിന്നും 'ടിക്കി' തയ്യാറാക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.

Neena Gupta's Tikki Recipe
ബാക്കി വന്ന ചോറ് ഇനി എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇത് വച്ച് പല പലഹാരങ്ങളും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാൽ അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ബോളിവുഡ് നടി നീനാ ഗുപ്തയാണ് പലഹാരത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വീട്ടിലെ അടുക്കളയിൽനിന്നും ‘ടിക്കി’ തയ്യാറാക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.
ഒരു പാത്രത്തിൽ ചോറെടുത്തിട്ട് അതിൽ റവയിട്ട് മിക്സ് ചെയ്യുന്നത് കാണാം.താൻ ആദ്യമായാണ് ഇത് തയ്യാറാക്കുന്നതെന്നും അതുകൊണ്ട് എത്രയളവിലാണ് റവ ചേർക്കേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കാരറ്റ്, യോഗട്ട് എന്നിവ ചേർത്ത് കൊടുക്കുക. ഇതിനു ശേഷം വീണ്ടും നന്നായി കുഴക്കുന്നതും വീഡിയോയിൽ കാണാം.
Also Read:മാമ്പഴം കഴിച്ച് മടുത്തോ? ഇനിയൊരു ഐസ്‌ക്രീം ആയാലോ? മൂന്ന് ചേരുവകള്‍ മതി
ചേരുവകൾ
ചോറ്, റവ, ക്യാരറ്റ്, യോഗട്ട്, ഉപ്പ് , ചാറ്റ് മസാല, എണ്ണ
തുടർന്ന് ഇതിലേക്ക് മല്ലിയിലയും മുളകും ചേർക്കുന്നു. ആവശ്യത്തിനു ഉപ്പും ചേർത്തതിനു ശേഷം പലഹാരം കൂടുതൽ രുചികരമാക്കാൻ ഇതിലേക്ക് ചാട്ട് മസാലയും ചേർക്കാവുന്നതാണെന്ന് നീനാ ഗുപ്ത വീഡിയോയിൽ പറയുന്നുണ്ട്. എല്ലാം നന്നായി കുഴച്ചതിനു ശേഷം അവ 20 നേരത്തേക്ക് മാറ്റിവെക്കണമെന്ന് നീന പറയുന്നു. തുടർന്ന് കുഴച്ച് വച്ച ചേരുവ കുറച്ചെടുത്ത് ബോളുകളാക്കിയെടുത്തശേഷം പരത്തി കാണിക്കുന്നുണ്ട്. ശേഷം ഇത് ഒരു നോൺസ്റ്റിക് പാനിലിട്ട് ഫ്രൈ ചെയ്‌തെടുക്കാം. പാചകം ചെയ്ത പലഹാരത്തിന്റെ ചിത്രവും നടി വീഡിയോയുടെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റും ലൈക്കുമായി എത്തിയത്. പലരും ഈ പലഹാരം പരീക്ഷിച്ച് നോക്കണമെന്നാണ് ആരാധകർ കമന്റായി ഇടുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ നീനാ ഗുപ്ത തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.