Parassinikadavu Muthappan Prasadam: ഒരുപിടി പയറും തേങ്ങാപ്പൂളും: ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടോ ഈ പ്രസാദം; പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദത്തിന് പിന്നിൽ

എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ രാത്രി എട്ടുവരെയാണ് പ്രസാദ വിതരണം. പ്രാര്‍ഥിക്കാന്‍ വന്നവര്‍ക്ക് മാത്രമല്ല പറശ്ശിനി മടപ്പുരയുടെ പടികടന്നെത്തുന്ന ആര്‍ക്കും മുത്തപ്പന്റെ ഈ പ്രസാദം സൗജന്യമായി ലഭിക്കും.

Parassinikadavu Muthappan Prasadam: ഒരുപിടി പയറും തേങ്ങാപ്പൂളും: ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടോ ഈ പ്രസാദം; പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദത്തിന് പിന്നിൽ

Parassinikadavu Muthappan Prasadam

Updated On: 

03 Dec 2025 20:36 PM

ജാതിമതലിംഗ ഭേദമന്യേ എല്ലാവര്‍ക്കും സന്ദർശിക്കാൻ സാധിക്കുന്ന ക്ഷേത്രമാണ് വടക്കന്‍ മലബാറിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. കണ്ണൂരിലെ വളപട്ടണം പുഴയുടെ തീരത്താണ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ പേര് കേട്ട ക്ഷത്രത്തിലെ പ്രധാന പ്രസാദം വന്‍പയറാണ്. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും വന്‍പയർ പ്രസാദവും ചായയും നൽകും.

മടപ്പുരയിലെത്തുന്ന ആരും വെറും വയറോടെ തിരിച്ചുപോകരുതെന്ന മുത്തപ്പന്റെ നിശ്ചയമാണ് ഈ പ്രസാദ വിതരണത്തിനു പിന്നിൽ. ഒരുനൂറ്റാണ്ടിലേറെയായി വിതരണം ചെയ്യുന്ന ഈ പ്രസാദം ദിവസവും കഴിക്കുന്നത് ആയിരങ്ങളാണ്. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ രാത്രി എട്ടുവരെയാണ് പ്രസാദ വിതരണം. പ്രാര്‍ഥിക്കാന്‍ വന്നവര്‍ക്ക് മാത്രമല്ല പറശ്ശിനി മടപ്പുരയുടെ പടികടന്നെത്തുന്ന ആര്‍ക്കും മുത്തപ്പന്റെ ഈ പ്രസാദം സൗജന്യമായി ലഭിക്കും.

Also Read:തൃക്കാർത്തിക സ്പെഷ്യൽ കാർത്തിക പുഴുക്ക് തയ്യാറാക്കാം; എളുപ്പത്തിൽ ഇങ്ങനെ ചെയ്യൂ

മറ്റ് എവിടെ നിന്ന് കഴിച്ചാലും ലഭിക്കാത്ത രുചിയാണ് പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാ​ദം. ഇതിനൊപ്പം ലഭിക്കുന്ന ചായയ്ക്കും പ്രത്യേക രുചിയാണ്. ഉച്ചയ്ക്കും രാത്രിയിലുമുള്ള അന്നദാനത്തിനു പുറമെയാണ് ഇടമുറിയാതെ വന്‍പയറും തേങ്ങപ്പൂളും ചായയും നല്‍കുന്നത്. ഭക്തർക്ക് നൽകുന്ന പ്രസാദം ഒരുക്കുന്നതിന്റെ പൃവർത്തി പുലർച്ച മുതലെ ആരംഭിക്കും. പയര്‍ കഴുകി വൃത്തിയാക്കി ചെമ്പിലായി പുഴുങ്ങാന്‍ ഇടും. ആധുനിക പാചകപ്പുര പറശ്ശിനിയിലുണ്ടെങ്കിലും പയര്‍നിവേദ്യമാക്കുന്നതിന് പാരമ്പര്യരീതിതന്നെയാണ് ഇവിടെയുള്ളത്.

ഇതിനിടെയിൽ തേങ്ങ പൂളുകളാക്കും. വേവിച്ച പയർ ചെറിയ വാഴയിലയിൽ ഭക്തർക്ക് നൽകുന്നു. കുറഞ്ഞത് രണ്ട് ക്വിന്റല്‍ പയർ, 200 തേങ്ങ, 50 ലിറ്ററിലേറെ പാല്‍ എന്നിവയാണ് ദിവസവും ഉപയോ​ഗിക്കുന്നത്. സാധാരണദിവസങ്ങളില്‍ താഴത്തെ ഹാളിലെ ബഞ്ചിൽ നിരനിരയായി ഇരിക്കുന്നവരുടെ അടുത്തേക്ക് പ്രസാദം നൽകാറാണ് പതിവ്. ഉത്സവകാലത്ത് കാല്‍ലക്ഷത്തിലേറെപ്പേര്‍ പ്രസാദത്തിനെത്താറുണ്ട്. അപ്പോള്‍ പയറിനുപകരം അവില്‍ നല്‍കും.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും