Women Health: ആർത്തവവിരാമം, ഹോർമോൺ മാറ്റം, കാൻസർ: 40 കഴിഞ്ഞ സ്ത്രീകൾ അറിയേണ്ടത്

Women Healthcare Tips: ആർത്തവവിരാമം ഹോർമോൺ മാറ്റങ്ങൾ, ദീർഘകാല ആരോഗ്യം, കാൻസർ സാധ്യതകൾ എന്നിവയിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ ഘട്ടത്തിൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതാണ്.

Women Health: ആർത്തവവിരാമം, ഹോർമോൺ മാറ്റം, കാൻസർ: 40 കഴിഞ്ഞ സ്ത്രീകൾ അറിയേണ്ടത്

Menopause

Published: 

12 Dec 2025 12:07 PM

പല സ്ത്രീകൾക്കും, 40-കളുടെ മധ്യത്തിലും അവസാനത്തിലും എത്തുമ്പോഴേക്കും പല തരത്തിലുള്ള ശാരീരിക മാറ്റത്തിനും അതോടൊപ്പം ആരോ​ഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. 40 കഴിഞ്ഞ സ്ത്രീകളിൽ എപ്പോൾ വേണമെങ്കിലും ആർത്തവവിരാമം സംഭവിക്കാം. ആർത്തവവിരാമം ഹോർമോൺ മാറ്റങ്ങൾ, ദീർഘകാല ആരോഗ്യം, കാൻസർ സാധ്യതകൾ എന്നിവയിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ ഘട്ടത്തിൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതാണ്.

അതിലൂടെ മനസ്സിലെ അനാവശ്യ ഭയം കുറയ്ക്കാനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സഹായിക്കും. ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. പുഷ്പീന്ദർ ഗുലിയ ഇതേക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.

ആർത്തവവിരാമ സമയത്ത് എന്താണ് സംഭവിക്കുന്നത്?

സാധാരണയായി ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന ഒരു പരിവർത്തന കാലഘട്ടമാണ് പെരിമെനോപോസ്. ഈ സമയത്ത്, അണ്ഡാശയങ്ങൾ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഉത്പാദനം കുറയ്ക്കുന്നു. ഇത് ക്രമരഹിതമായ ആർത്തവം, ശരീരത്തിൽ അമിതമായ ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിൽ മാറ്റങ്ങൾ, ഉറക്കകുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ആർത്തവചക്രം ഇല്ലാതെ തുടർച്ചയായ 12 മാസങ്ങൾക്ക് ശേഷമാണ് ആർത്തവവിരാമം നിർണ്ണയിക്കുന്നത്. ഈ ഘട്ടത്തിലെ ഹോർമോൺ മാറ്റങ്ങൾ അസ്ഥികളുടെ സാന്ദ്രത, ഹൃദയാരോഗ്യം, ചില അർബുദ സാധ്യത എന്നിവയുൾപ്പെടെ പ്രത്യുൽപാദനത്തിനപ്പുറമുള്ള ഒന്നിലധികം പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: കാലുകൾ ഉയർത്തിയാണോ ബാത്ത്റൂമിൽ ഇരിക്കുന്നത്; ഈ തെറ്റുകൾ വലിയ അപകടമാണ്

40 വയസ്സിന് മുകളിലുള്ള സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാന ആശങ്കയാണ് ഹോർമോൺ മാറ്റവും കാൻസറും. ചില കാൻസറുകൾ ഹോർമോണുമായി ബന്ധപ്പെട്ടതാണെങ്കിലും, അവ തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ സ്വാഭാവിക കുറവ് ഒരിക്കലും സ്തനാർബുദത്തിന് കാരണമാകുന്നില്ല എന്നതാണ് സത്യം.

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ

നല്ല ഉറക്കം: ഒരേ സമയം ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കണം. കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറക്കം ലഭിക്കണം. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.

വെള്ളം കുടിക്കണം: എപ്പോഴും ശരീരം ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കി നിർജ്ജലീകരണം തടയണം.

വ്യായാമങ്ങൾ: ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും നടക്കുക. ഇത് ശരീരഭാരം നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന പ്രധാന മാർ​ഗമാണ്.

 

പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം