AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: മഴയല്ല തണുപ്പ് പണിതരും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ… ഇനി തണുപ്പുകാലമാണോ?

Kerala Weather alert for the coming days: സംസ്ഥാനത്ത് ശീതകാലം കടുക്കുകയാണ്. വടക്കുകിഴക്കൻ കാലവർഷവും 'തീവ്ര' ചുഴലിക്കാറ്റും കാരണം മഴ നീണ്ടുനിന്നതോടെ ഇത്തവണ തണുപ്പ് എത്താൻ വൈകുകയായിരുന്നു.

Kerala Weather Update: മഴയല്ല തണുപ്പ് പണിതരും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ… ഇനി തണുപ്പുകാലമാണോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 12 Dec 2025 14:14 PM

തിരുവനന്തപുരം: കേരളത്തിൽ നവംബറിൽ ആരംഭിക്കേണ്ട തണുപ്പു കാലം ഇപ്പോഴാണ് എത്തുന്നത്. ചെറുതാണെങ്കിലും മഴക്കാലം നീണ്ടതോടെയാണ് തണുപ്പുകാലം വൈകിയത് എന്ന് വിദ​ഗ്ധർ പറയുന്നു. മൂന്നാറിൽ താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് എന്നാണ് കണക്ക്. വയനാട്ടിൽ ഇക്കുറി തണുപ്പ് കടുക്കും എന്നും നി​ഗമനം ഉണ്ട്.

സംസ്ഥാനത്ത് ശീതകാലം കടുക്കുകയാണ്. വടക്കുകിഴക്കൻ കാലവർഷവും ‘തീവ്ര’ ചുഴലിക്കാറ്റും കാരണം മഴ നീണ്ടുനിന്നതോടെ ഇത്തവണ തണുപ്പ് എത്താൻ വൈകുകയായിരുന്നു.

 

മൂന്നാറിൽ ഇത്തവണ മഞ്ഞു പെയ്യുമോ?

 

കഴിഞ്ഞ ആഴ്ച വരെ മൂന്നാറിൽ മഴ പെയ്തിരുന്നു. നിലവിൽ മൂന്നാറിൽ വെയിൽ ഉണ്ടെങ്കിലും പകൽ താപനില ഒൻപത് ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ദിവസം രാവിലെ മൂന്നാറിലെ താപനില എട്ട് ഡിഗ്രി സെൽഷ്യസിലെത്തിയതായി വെതർമാൻ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 24-ന് മൂന്നാറിലെ താപനില രണ്ട് ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ആ സമയത്ത് പലയിടങ്ങളിലും മഞ്ഞുവീഴ്ചയും തുടങ്ങിയിരുന്നു. ഈ വർഷവും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമുണ്ടാകുമോയെന്നാണ് വിനോദ സഞ്ചാരികൾ ഉറ്റുനോക്കുന്നത്.

 

വയനാട്ടിൽ തണുപ്പ് ഡിസംബറിൽ തുടങ്ങി

 

നവംബർ പകുതിയോടെ തണുപ്പ് കൂടാറുണ്ടായിരുന്ന വയനാട്ടിൽ ഇത്തവണ ഡിസംബർ ആദ്യവാരമാണ് ശീതകാലം ആരംഭിച്ചത്. നിലവിൽ വടുവൻചാൽ, ചുണ്ടേൽ, വൈത്തിരി, അമ്പലവയൽ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. വടുവൻചാലിൽ വൈകിട്ട് 3 മണി കഴിയുമ്പോൾ തന്നെ പ്രദേശം മഞ്ഞിൽ മൂടുന്നുണ്ട്.

Also Read: Train Service Changes: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ഈ ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി അടിമുടി മാറ്റം

രാവിലെയാണ് എല്ലായിടത്തും തണുപ്പ് ഏറ്റവും കൂടുതൽ. എന്നാൽ പത്ത് മണിയോടെ തണുപ്പ് മാറി വെയിൽ എത്തുകയും വൈകീട്ട് നാല് ആകുമ്പോഴേക്കും വീണ്ടും തണുപ്പ് ആരംഭിക്കുകയും ചെയ്യും.

 

വടക്കൻ കേരളത്തിൽ തണുപ്പ് കടുക്കും

 

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കാനാണ് സാധ്യത. വയനാട്ടിൽ നാളെ പുലർച്ചെ 12-14 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ഉത്തരേന്ത്യൻ തണുപ്പിന്റെ സ്വാധീനം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.