Gut Health: മണിക്കൂറുകളോളം ഇരുന്നുള്ള ജോലി അപകടകരം; കുടലിൻ്റെ ആരോ​ഗ്യം നോക്കണ്ട

Long Hours Sitting And Gut Health: പലപ്പോഴും നമ്മൾ ഇതിനെ നിസാരമായി കാണുമെങ്കിലും, നടുവേദന മുതൽ ഹൃദയാരോഗ്യം വരെയുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ രീതി. കൂടാതെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളുടെ കുടലിനെയാണ്.

Gut Health: മണിക്കൂറുകളോളം ഇരുന്നുള്ള ജോലി അപകടകരം; കുടലിൻ്റെ ആരോ​ഗ്യം നോക്കണ്ട

Gut Health

Published: 

29 Sep 2025 | 10:57 AM

ദിവസത്തിൽ എത്ര മണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങൾ? എന്നാൽ കേട്ടോളൂ ദിവസവും മണിക്കൂറുകളോളം ഇരിന്നുള്ള ജോലി ഏറ്റവും അപകടകരമായ ശീലമാണ്. പലപ്പോഴും നമ്മൾ ഇതിനെ നിസാരമായി കാണുമെങ്കിലും, നടുവേദന മുതൽ ഹൃദയാരോഗ്യം വരെയുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ രീതി. കൂടാതെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളുടെ കുടലിനെയാണ്. ചെന്നൈയിലെ സിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ. സെന്തിൽ ഗണേശൻ ഇതേക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ എന്തെല്ലാമാണെന്ന് നോക്കാം.

കുടലിന്റെ ആരോഗ്യം അപകടത്തിലാകുന്നത് എന്തുകൊണ്ട്?

നമ്മുടെ ദഹനവ്യവസ്ഥ, സുഗമമായി നടക്കാൻ ആശ്രയിക്കുന്നത് പെരിസ്റ്റാൽസിസിനെയാണ്. ദീർഘനേരം ഇരിക്കുമ്പോൾ കുടലിന്റെ ചലനം മന്ദഗതിയിലാകുന്നു, ഇത് വയറു വീർക്കൽ, മലബന്ധം, അസ്വസ്ഥത എന്നിവയ്ക്ക് വഴിവെക്കുന്നു. മാത്രമല്ല, ഡോക്ടറുടെ അഭിപ്രായത്തിൽ, ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ കുടലിൽ ഒരു ‘സ്തംഭനാവസ്ഥ’ ഉണ്ടാക്കുന്നു, ഇത് വീക്കം വർദ്ധിപ്പിക്കുകയും കൂടുതൽ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു.

Also Read: അലർജിയുള്ളവർ വെണ്ടയ്ക്ക കഴിക്കരുത്? കാരണം ഇതാണ്

ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെ ഉൾക്കൊള്ളുന്നത് മുതൽ ശരീരത്തിലെ പ്രധാന അവയവമാണ് കുടൽ. നമ്മൾ കൂടുതൽ നേരം ഇരിക്കുമ്പോൾ, ഈ പേശികൾക്ക് ആവശ്യമായ വ്യായാമം ലഭിക്കാതെ വരുന്നു. പ്രത്യേകിച്ച് ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമത്തിന് ശേഷമുള്ള ഇരിത്തം കൂടുതൽ അപകടമാണ്.

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാം

ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയും, വെള്ളം കുടിക്കുകയും, ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ കുടലിനെ നമുക്ക് സംരക്ഷിക്കാനാകും. ദിവസേന വ്യായാമം ചെയ്യുന്നതും അത്യാവശ്യമാണ്. 45 മിനിറ്റിൽ കൂടുതൽ ഇരിക്കുന്നത് പൂർണമായും ഒഴിവാക്കുക.

 

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ