AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ladyfinger Side Effects: അലർജിയുള്ളവർ വെണ്ടയ്ക്ക കഴിക്കരുത്? കാരണം ഇതാണ്

Know About Ladyfinger Side Effects: മലബന്ധമുള്ളവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഫ്രീ റാഡിക്കലിൻ്റെ കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാവർക്കും എല്ലായിപ്പോഴും ഇത് നല്ലതാകണമെന്നില്ല.

Ladyfinger Side Effects: അലർജിയുള്ളവർ വെണ്ടയ്ക്ക കഴിക്കരുത്? കാരണം ഇതാണ്
Lady finger Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Sep 2025 | 08:40 PM

വെണ്ടയ്ക്ക ധാരാളം പോഷകങ്ങൾ നൽകുന്ന ഒരു ന്യൂട്രിയന്റ് പവർഹൗസാണ്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിനും മറ്റ് പലതിനും നല്ലതാണ്. കൂടാതെ മലബന്ധമുള്ളവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഫ്രീ റാഡിക്കലിൻ്റെ കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിൽ സജീവ പങ്ക് വഹിക്കുന്ന പോളിഫിനോളുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്.

എന്നാൽ വെണ്ടയ്ക്ക കഴിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാവർക്കും എല്ലായിപ്പോഴും ഇത് നല്ലതാകണമെന്നില്ല. കാരണം ചില രോ​ഗങ്ങളുള്ളവർക്ക് ഇത് വിപരീതഫലമായി മാറിയേക്കാം. ഡോക്ടറായ അനിൽ പട്ടേൽ ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. വൃക്കയിലെ കല്ലുകൾ, സന്ധിവാതം, ദഹന സംബന്ധമായ തകരാറുകൾ എന്നിവയുള്ളവർ വെണ്ടയ്ക്ക കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വൃക്കയിലെ കല്ല്

വെണ്ടയ്ക്കയിൽ ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യവുമായി സംയോജിച്ച് കാൽസ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാക്കുന്നു. ഇവയാണ് വൃക്കകളിൽ സാധാരണയായി കാണപ്പെടുന്ന കല്ലുകൾ. ഇനി നിങ്ങൾക്ക് പാരമ്പര്യമായി ഈ ആരോ​ഗ്യപ്രശ്നമുള്ളവരാണെങ്കിൽ വെണ്ടയ്ക്ക കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കഴിക്കുകയാണെങ്കിൽ, അത് വളരെ ചെറിയ അളവിൽ മാത്രം കഴിക്കുക.

സന്ധിവാതം

യൂറിക് ആസിഡിന്റെ അളവ് ഉയരുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്. ഇത് കഠിനമായ വേദനയ്ക്കും വീക്കത്തിനും കാരണമാകുന്നു. വെണ്ടയ്ക്കയിലെ ഓക്സലേറ്റുകൾ യൂറിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷനെ സഹായിക്കുന്നു, ഇത് അവസ്ഥ കൂടുതൽ വഷളാക്കി മാറ്റുകയും ചെയ്യും. സന്ധിവാതം ബാധിച്ചവർ, പ്രത്യേകിച്ച് ശൈത്യകാലത്ത് പ്രശ്നം രൂക്ഷമാകുമ്പോൾ, വെണ്ടയ്ക്ക പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക.

Also Read: മദ്യം കഴിച്ചതിനുശേഷം കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്?

ദഹനപ്രശ്നമുള്ളവർ

വെണ്ടയ്ക്കയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിലും, ഗ്യാസ്, വയറു വീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഇത് ഒഴിവാക്കുക. കാരണം ഇവ രോ​ഗം കൂടുതൽ വഷളാക്കിയേക്കാം. അത്തരം സന്ദർഭങ്ങളിൽ ഇത് കഴിക്കുന്നത് വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ഈ അവസ്ഥയുള്ള ആളുകൾ ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ.

രക്തം കട്ടപിടിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ

വെണ്ടയ്ക്ക വിറ്റാമിൻ കെയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. രക്തം കട്ടിയാക്കൽ മരുന്നുകൾ കഴിക്കുന്ന വ്യക്തികൾക്ക്, അമിതമായി കഴിക്കുന്നത് മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം വ്യക്തികൾ ഒന്നുകിൽ വെണ്ടയ്ക്ക ഒഴിവാക്കുകയോ ഡോക്ടറുടെ നിർദ്ദേശാനുസരുണം മാത്രം കഴിക്കുകയോ ചെയ്യണം.