Google job: നല്ല ജോലി. 3.4 കോടി ശമ്പളം, പക്ഷെ… ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതിനേപ്പറ്റി ജീവനക്കാരൻ പറയുന്നത് ഇതാ
ജോലി സുഖകരമായിരുന്നെങ്കിലും, ജീവിതത്തിൽ എന്താണ് ഏറ്റവും പ്രധാനമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചു എന്നാണ് ഇവർ വ്യക്തമാക്കിയത്. തന്റെ പങ്കാളി ഉൾപ്പെടെയുള്ളവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വിരമിക്കൽ വരെ കാത്തിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ന്യൂഡൽഹി: വർഷം തോറും ഏകദേശം 3.40 കോടി രൂപ ( $390,000) വരുമാനം നേടിയിരുന്ന, ഗൂഗിളിന്റെ സൂറിച്ച് ഓഫീസിലെ സീനിയർ പ്രോഗ്രാം മാനേജരായിരുന്ന ഫ്ലോറൻസ് പോയിറൽ, തന്റെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. ‘ലക്ഷ്യബോധമുള്ളതും സന്തുലിതവുമായ ജീവിതം’ നയിക്കാനും പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാനുമാണ് 37-കാരിയായ പോയിറൽ ഈ തീരുമാനമെടുത്തത്.
ജോലി സുഖകരമായിരുന്നെങ്കിലും, ജീവിതത്തിൽ എന്താണ് ഏറ്റവും പ്രധാനമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചു എന്നാണ് ഇവർ വ്യക്തമാക്കിയത്. തന്റെ പങ്കാളി ഉൾപ്പെടെയുള്ളവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വിരമിക്കൽ വരെ കാത്തിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഒരു പതിറ്റാണ്ടിലേറെയുള്ള കരിയറിന് ശേഷം $1.5 മില്യൺ (12.6 കോടി) സമ്പാദിച്ചു. 2024 ഏപ്രിലിൽ, അവരും പങ്കാളിയും ജോലി ഉപേക്ഷിച്ച് ‘മിനി-വിരമിക്കലി’ലേക്ക് പ്രവേശിച്ചു. ഇന്ന് അവർ സൂറിച്ച് തടാകത്തിൽ നീന്താനും, യാത്ര ചെയ്യാനും, കരിയർ കോച്ചിംഗ് നൽകാനും സമയം കണ്ടെത്തുന്നു. “ഇത്രയും വലിയ വരുമാനം വേണ്ടെന്ന് പറയുന്നത് ഭയപ്പെടുത്തുന്നതായിരുന്നു എന്നവർ സമ്മതിക്കുന്നുണ്ട്. എങ്കിലും, “സന്തോഷം നൽകുന്ന ആളുകളോടും അനുഭവങ്ങളോടുമൊപ്പം സമയം ചെലവഴിക്കുമ്പോൾ ജീവിതം വളരെ ചെറുതും മനോഹരവുമാണ്” എന്നവർ തിരിച്ചറിഞ്ഞു. ഒന്നര വർഷമായിട്ടും തനിക്ക് ഒട്ടും ബോറടിച്ചിട്ടില്ലെന്നും പോയിറൽ കൂട്ടിച്ചേർത്തു.