AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Green apple VS Red apple: ആരോ​ഗ്യത്തിന് നല്ലത് ചുവന്ന ആപ്പിളോ അതോ ​ഗ്രീൻ ആപ്പിളോ ….

Green Apple vs. Red Apple, Which is Healthier: ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള പോളിഫിനോളുകൾ ഇവയിലുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷണം നൽകുന്നു.

Green apple VS Red apple: ആരോ​ഗ്യത്തിന് നല്ലത് ചുവന്ന ആപ്പിളോ അതോ ​ഗ്രീൻ ആപ്പിളോ ….
Red Apple Vs Green AppleImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Nov 2025 | 09:39 PM

പ്രധാനമായും ചുവന്നതും പച്ചയുമായ ആപ്പിളുകളാണ് വിപണിയിൽ ഉള്ളത്. ഇവയുടെ പോഷകഗുണങ്ങളിലെ വ്യത്യാസം പ്രധാനമായും പഞ്ചസാരയുടെ അളവ്, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

 

ഗ്രീൻ ആപ്പിൾ

ഗ്രീൻ ആപ്പിളിന് പുളി രുചിയാണ് കൂടുതൽ. ഇതിന് ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹരോഗികൾക്ക് മികച്ചതാണ്. ചുവന്ന ആപ്പിളിനേക്കാൾ കൂടുതൽ നാരുകൾ ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം കുറയ്ക്കുന്നതിനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള പോളിഫിനോളുകൾ ഇവയിലുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷണം നൽകുന്നു.

 

റെഡ് ആപ്പിൾ

ചുവന്ന ആപ്പിളിൽ ആന്തോസയാനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡൻ്റ് ധാരാളമായുണ്ട്. പ്രത്യേകിച്ച് തൊലിയിൽ. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. കൂടാതെ, ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. രണ്ടുതരം ആപ്പിളുകളും കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണെങ്കിലും, ചില പ്രത്യേക കാരണങ്ങളാൽ ഗ്രീൻ ആപ്പിളിന് അൽപം മുൻതൂക്കമുണ്ട്.ഇതിനു കാരണം കുറഞ്ഞ പഞ്ചസാരയുടെ അളവും ഉയർന്ന നാരുകളുടെ അംശവും ആണ്.

Also read – മാനസികാരോഗ്യത്തിനും ആശ്വാസത്തിനും പോട്ടറി പരിശീലിക്കാം…. സ്ട്രെസ് പമ്പകടക്കു

എങ്കിലും, ചുവന്ന ആപ്പിളാണ് ഗ്രീൻ ആപ്പിളിനേക്കാൾ കൂടുതൽ പ്രീബയോട്ടിക് ഗുണങ്ങൾ നൽകുന്നത്. ഇവ രണ്ടിലുമുള്ള വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ഏതുതരം ആപ്പിൾ കഴിക്കുമ്പോഴും തൊലിയോടെ കഴിക്കാൻ ശ്രദ്ധിക്കുക. നാരുകളും ആന്റിഓക്‌സിഡൻ്റുകളും കൂടുതലുള്ളത് തൊലിയിലാണ്.

Follow Us