സൗന്ദര്യം കൂട്ടാൻ ഇനി വിലകൂടിയ ക്രീമുകൾ വേണ്ട; മുടിക്കും ചർമ്മത്തിനും തിളക്കമേകാൻ ഈ 8 ഭക്ഷണങ്ങൾ ശീലമാക്കാം
Want Glowing Skin and Thick Hair? Add These Foods to Your Daily Diet: മുടി വളരാനും ചർമ്മം തിളങ്ങാനും നാം പലപ്പോഴും ക്രീമുകളെയും ലോഷനുകളെയുമാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇതിനായി ബ്യൂട്ടി പാർലറുകളിലോ സൂപ്പർ മാർക്കറ്റുകളിലോ പോകുന്നതിന് മുൻപ് നമ്മുടെ അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
നമ്മുടെ മുടിയുടെയും ചർമ്മത്തിൻ്റെയും നഖങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് പലവിധത്തിലുള്ള വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളാണ്. മുടി വളരാനും ചർമ്മം തിളങ്ങാനും നഖങ്ങൾ പൊട്ടിപ്പോകാതിരിക്കാനും നാം പലപ്പോഴും ഇത്തരം ക്രീമുകളെയും ലോഷനുകളെയുമാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇതിനായി ബ്യൂട്ടി പാർലറുകളിലോ സൂപ്പർ മാർക്കറ്റുകളിലോ പോകുന്നതിന് മുൻപ് നമ്മുടെ അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നാം ശരീരത്തിന് പുറത്ത് പുരട്ടുന്ന ലേപനങ്ങളെക്കാൾ പ്രധാനമാണ് ഉള്ളിലേക്ക് നൽകുന്ന ഭക്ഷണങ്ങൾ. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ പ്രതിഫലനമാണ് ചർമ്മത്തിലും മുടിയിലും കാണാനാവുക എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വിറ്റാമിൻ എ, ബി, സി, സിങ്ക്, മഗ്നീഷ്യം, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ തടയാനും ചർമ്മം സംരക്ഷിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനായി നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ മത്തി, അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനും സഹായിക്കും. മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ കെരാറ്റിൻ ഉൽപാദനത്തിനും ഇത് മികച്ചതാണ്. ദിവസവും മുട്ട കഴിക്കുന്നതും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Also Read: Coconut Oil Skincare: വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടിൻ്റെ കറുപ്പകറ്റാം; ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ
ഇതിന് പുറമെ മധുരക്കിഴങ്ങ് പോലെയുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തം. ഇവയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ ശരീരത്തിൽ എത്തുന്നതോടെ വിറ്റാമിൻ എ ആയി മാറുകയും ചർമ്മത്തെയും നഖങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്നു. ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളും സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഇ-യുടെ കലവറയാണ്. ഇത് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റാനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവോക്കാഡോ കൊളാജൻ ഉൽപാദനം വർധിപ്പിക്കാൻ മികച്ചതാണ്.
ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ ധാരാളമായി കഴിക്കുന്നതും സിങ്ക് ധാരാളമായി അടങ്ങിയ ഓയിസ്റ്റർ പോലെയുള്ളവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും കോശങ്ങളുടെ വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയാനും ഏറെ ഫലപ്രദമാണ്. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഇതിനായി വെള്ളം കുടിക്കുന്നതിന് പുറമെ വെള്ളരി, തണ്ണിമത്തൻ, ആപ്പിൾ, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നത് തിളക്കമുള്ള ചർമ്മവും ആരോഗ്യമുള്ള മുടിയും സ്വാഭാവികമായി നിലനിർത്താൻ സഹായിക്കും.
English Summary
Eating a nutrient-rich diet with fatty fish, nuts, avocados, eggs, and leafy greens naturally promotes healthier hair, glowing skin, and strong nails, reducing the need for expensive cosmetics.
നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.