Benefits of Drinking Water: വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
Health Benefits of Drinking Water on Empty Stomach: ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
ചായയും, കാപ്പിയും കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ശീലം ഒട്ടും നല്ലതല്ല. ഇത് വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. എന്നാൽ, വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് ക്ഷീണം, വിളർച്ച എന്നിവയെല്ലാം അനുഭവപ്പെടുന്നത്. അതിനാൽ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അതുവഴി ഊർജസ്വലരായി ഇരിക്കാനും സഹായിക്കുന്നു. നിർജ്ജലീകരണം മൂലം വരുന്ന പല പ്രശ്നങ്ങൾ ചെറുക്കാനും ഇതുവഴി സാധിക്കും.
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കാനും സഹായിക്കും. മലവിസർജ്ജനം മെച്ചപ്പെടുത്താനും മറ്റ് ദഹനപ്രശ്നങ്ങളെ അകറ്റാനും ഇത് ഗുണം ചെയ്യും. ഈ ശീലം കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിരാവിലെ ഒരു ഗ്ലാസ് വെള്ളം പതിവാക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണം ചെയ്യും. ഈ ശീലം ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുഖക്കുരു, കറുത്തപാടുകൾ എന്നിവ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരീരത്തിൽ ഉള്ള വിഷവസ്തുക്കളെ പുറന്തള്ളാനും ഈ ശീലം സഹായിക്കും. വിഷവസ്തുക്കളെ പുറന്തള്ളുക മാത്രമല്ല ശരീരത്തിൽ നിന്ന് വൈറസുകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും. എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ശീലം നല്ലതാണ്. ഇത് മസ്തിക പ്രവർത്തനങ്ങളെ മികച്ച രീതിയിൽ നിലനിർത്തുന്നു.
ALSO READ: വാർദ്ധക്യത്തെ തോൽപ്പിക്കാം ഈ ഒരു മാർഗത്തിലൂടെ! ഇവ ഉപയോഗിച്ച് മുഖം മസാജ് ചെയ്യൂ
രക്തചംക്രമണം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്താനും ഈ ശീലം ഗുണം ചെയ്യും. പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഉറക്കമുണർന്ന ഉടനെ വെള്ളം കുടിക്കുന്നത് മുടിക്കും ഏറെ ഗുണം ചെയ്യും. ആവശ്യമായ അളവിൽ വെള്ളം കിട്ടാത്ത പക്ഷമാണ് മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. അതിനാൽ, പകൽ സമയമങ്ങളിൽ പ്രത്യേകിച്ചും ഉറക്കം ഉണർന്ന ഉടനെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.