AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kadalundi Trip: കടലുണ്ടിക്ക് നന്ദി! പച്ചപ്പിൻ്റെ മാറ്റുരയ്ക്കുന്ന കണ്ടൽകാടുകളുടെ മായാലോകം

Kozhikode Kadalundi Trip: ഒഴിവു ദിനങ്ങളിൽ സായാഹ്നം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. കണ്ടൽകാടുകൾ കണ്ടാസ്വദിക്കാൻ തോണികളുണ്ട്. ഒരു ചെറിയ പക്ഷിസങ്കേതവും ഇവിടെ കാണാൻ സാധിക്കും. ഈ പക്ഷിസങ്കേതത്തിനു ചുറ്റും സീസണിൽ വിവിധയിനം ദേശാടനപ്പക്ഷികൾ വന്നണയാറുണ്ട്.

Kadalundi Trip: കടലുണ്ടിക്ക് നന്ദി! പച്ചപ്പിൻ്റെ മാറ്റുരയ്ക്കുന്ന കണ്ടൽകാടുകളുടെ മായാലോകം
Kadalundi Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 30 Apr 2025 13:32 PM

വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട എന്നാണ് കടലുണ്ടിയിൽ ഒരു തവണയെങ്കിലും പോയവർ പറയാറുള്ളത്. വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ കാണാൻ അതിമനോഹരമാണ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലുമായാണ് ഈ റിസർവ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം പൂർണമായും കണ്ടൽ വനമേഖലയാണ് ഇവിടുത്തെ പ്രത്യേകത.

കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ സഞ്ചാരികളെയും കാത്ത് കടലുണ്ടിപ്പുഴ കാത്തിരിക്കുന്നപോലെയാണ് അവിടുത്തെ കാഴ്ച്ചകൾ. 2007 ഒക്ടോബർ ഏഴിനാണ് ഈ മേഖലയെ കമ്മ്യൂണിറ്റി റിസർവ് ആയിട്ട് പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യ കമ്മ്യൂണിറ്റി റിസർവ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കണ്ടൽകാടുകൾ കണ്ടാസ്വദിക്കാൻ തോണികളുണ്ട്. ഒരു ചെറിയ പക്ഷിസങ്കേതവും ഇവിടെ കാണാൻ സാധിക്കും. ഈ പക്ഷിസങ്കേതത്തിനു ചുറ്റും സീസണിൽ വിവിധയിനം ദേശാടനപ്പക്ഷികൾ വന്നണയാറുണ്ട്. കടലുണ്ടിക്കടവ് അഴിമുഖവും സൂര്യാസ്തമയവും കാണാനാണ് ഏറെയും സഞ്ചാരികളെത്തുന്നത്. റിസർവിനെയും മേഖലയെയും പഠിക്കാനായും ആളുകൾ എത്താറുണ്ട്. അതിനായി നിങ്ങൾക്ക് വനംവകുപ്പ് വാച്ചർമാരുടെ സഹായവും തേടാം. സ്വകാര്യ ടൂറിസം ബോട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്.

വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, ലവണാംശം, സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങൾ എന്നിവയ്‌ക്കെതിരായ പ്രകൃതിയൊരുക്കിയ കവചമാണ് ഈ കണ്ടൽ കാടുകൾ എന്ന് പറയുന്നത്. ഇതെല്ലാകൂടാതെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടേയ്ക്ക് ഓടിയെത്തുന്നത്. അഴിമുഖത്തെ പാലത്തിനു സമീപം കടലോരത്തെ പാറക്കെട്ടുകളും സഞ്ചാരികളെ മാടിവിളിക്കുന്നു.

ഒഴിവു ദിനങ്ങളിൽ സായാഹ്നം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം, ചാലിയം മുല്ലമേൽ കോട്ട, പുലിമുട്ട് എന്നിവ കൂട്ടിയിണക്കുന്നതാണ് ഈ നാടിൻ്റെ സൗന്ദര്യം. അതിനാൽ ഈ അവധികാലത്തിൻ്റെ ഒരുദിനം കടലുണ്ടിയോടൊപ്പമാകാം.