AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Gain: തണുത്തവെള്ളം കുടിച്ചാൽ ശരീരഭാരം കൂടുമോ? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Drinking Cold Water Cause Weight Gain: നല്ലൊരു ദഹനപ്രക്രിയ നിലനിർത്താൻ എപ്പോഴും ചെറുചൂടുള്ള വെള്ള കുടിക്കുന്നതാണ് നല്ലത്. അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ, തൊണ്ടവേദന, ചില സന്ദർഭങ്ങളിൽ തലവേദന എന്നിവയ്ക്ക് കാരണമാകാറുണ്ട്.

neethu-vijayan
Neethu Vijayan | Published: 01 May 2025 08:40 AM
വേനലായാൽ സാധാരണയായി ആഹാരത്തെക്കാൾ നമ്മൾ വെള്ളം കുടിക്കാറുണ്ട്. എന്നാൽ കൂടുതലും ആളുകൾ കുടിക്കുന്നത് തണുത്ത വെള്ളമാണ്. പക്ഷേ ഇതിനെ ചുറ്റിപ്പറ്റി ചില തെറ്റിദ്ധാരണകളും പ്രചാരത്തിലുണ്ട്. അത്തരത്തിലൊന്നാണ് തണുത്ത വെള്ളം കുടിച്ചാൽ ശരീരഭാരം കൂടുമോ എന്നത്.

1 / 5
പോഷകാഹാര വിദഗ്ധ അമിത ഗാദ്രെയാണ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. അമിതയുടെ അഭിപ്രായത്തിൽ വെള്ളം ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർ​ഗമായാണ് പലരും കാണുന്നത്. കാരണം അവയിൽ കലോറി പൂജ്യമാണ്. തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുമെന്നത് തെറ്റായ ദാരണയാണെന്നും അവർ പറയുന്നു.

2 / 5
തണുത്ത വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ കൊഴുപ്പ് കോശങ്ങൾ മരവിപ്പിക്കില്ലെന്നും, ചൂടുവെള്ളം കുടിക്കുന്നത് അവയെ ഉരുകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ജലാംശം നിലനിർത്തുക എന്നതാണ് യഥാർത്ഥ ലക്ഷ്യം. ആവശ്യത്തിന് വെള്ളം കുടിക്കാതെ വന്നാൽ നിർജ്ജലീകരണം മുതൽ നിരവധി ​ഗു​രുതര പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.

3 / 5
എന്നാൽ നല്ലൊരു ദഹനപ്രക്രിയ നിലനിർത്താൻ എപ്പോഴും ചെറുചൂടുള്ള വെള്ള കുടിക്കുന്നതാണ് നല്ലത്. അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ, തൊണ്ടവേദന, ചില സന്ദർഭങ്ങളിൽ തലവേദന എന്നിവയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ, ഈ പാർശ്വഫലങ്ങൾ എല്ലാവരെയും ബാധിക്കണമെന്നില്ല.

4 / 5
വേനലായാൽ നിർജ്ജലീകരണവും വിവിധ ജലജന്യ രോ​ഗങ്ങൾ പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തിളപ്പിച്ചാറിച്ച വെള്ളം ശീലമാക്കുന്നതാണ് നല്ലത്. തുളസി, ജാതിയില, ജീരകം തുടങ്ങിയ ഇട്ട വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. ജലാംശം നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

5 / 5