AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Piles In Women: മണിക്കൂറുകൾ ഇരുന്നുള്ള ജോലി; യുവതികളിൽ പൈൽസ് സാധ്യത വർദ്ധിക്കുന്നു, വിദ​ഗ്ധർ പറയുന്നു

Hemorrhoids In Women: മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടികയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

Piles In Women: മണിക്കൂറുകൾ ഇരുന്നുള്ള ജോലി; യുവതികളിൽ പൈൽസ് സാധ്യത വർദ്ധിക്കുന്നു, വിദ​ഗ്ധർ പറയുന്നു
Piles In WomenImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 19 Dec 2025 11:03 AM

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ് അഥവ മൂലക്കുരു (Hemorrhoids/piles). ഇതിനെ ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടികയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. പാലമ്പര്യം മുതൽ ജീവിതശൈലി വരെ പൈൽസിന് കാരണമാകാറുണ്ട്.

എന്നാൽ സമീപ വർഷങ്ങളിൽ, യുവതികളിൽ പൈൽസ് രോ​ഗികളുടെ എണ്ണം ക്രമാനുഗതമായ വർദ്ധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ദൈനംദിന ശീലങ്ങൾ ദഹനാരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്ന എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. സ്ത്രീകൾ പൊതുവെ പൈൽസിൻ്റെ ആദ്യകാല ലക്ഷണങ്ങൾ അവ​ഗണിക്കുന്നത് രോ​ഗം വഷളാകാൻ കാരണമാകാറുണ്ട്. പലർക്കും ഇത് പറയാൻ മടിയാണെന്നുള്ളതും മറ്റൊരു കാര്യമാണ്.

ചെന്നൈയിലെ റേല ഹോസ്പിറ്റലിലെ ബാരിയാട്രിക് ആൻഡ് മെറ്റബോളിക് സർജറിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. സി. കൊളന്ദസാമി ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അഭാവം, ജലാംശം കുറയുന്നു, മണിക്കൂറുകൾ ഇരുന്നുള്ള ജോലി, മലബന്ധം എന്നിവ മലാശയത്തിലെ സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കാലക്രമേണ ഇത് മൂലക്കുരവായി മാറുന്നു. വിശദമായ കാരണങ്ങൾ എന്തെല്ലാമെന്ന് മനസ്സിലാക്കാം.

മോശം ഭക്ഷണക്രമവും നാരുകളുടെ അഭാവവും

സംസ്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും കഴിക്കുന്നത് ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇതിലെ നാരുകളുടെ അഭാവം മലം കഠിനമായി മാറാൻ കാരണമാകുന്നു. ഇത് മലവിസർജ്ജന സമയത്ത് വേദനയുണ്ടാക്കുകയും മലാശയത്തിലെ സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ സ്ഥിരമായാൽ മൂലുക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

Also Read: മുഖത്തെ തിളക്കം എന്നും നിലനിർത്താം; ഈ ഒരെണ്ണം മതി, കഴിക്കാൻ മടിക്കല്ലേ

ദീർഘനേരം ഇരിക്കുന്നത്

ക്ലാസ് മുറികളിലോ ഓഫീസുകളിലോ കൂടുതൽ സമയം ഇരിക്കുന്നത് പെൽവിക് ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും കാലക്രമേണ മലാശയത്തിലെ സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിച്ച് അവ പൈൽസായി മാറുകയും ചെയ്യുന്നു.

വെള്ളം കുടിക്കാത്തത്

പലരും വെള്ളത്തിന് പകരം ചായയോ കാപ്പിയോ ആണ് കുടിക്കാറുള്ളത്. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. വെള്ളം കുടിച്ചാൽ മാത്രമെ ദഹനം സു​ഗമമാകുകയുള്ളൂ. വെള്ളം നന്നായി കുടിക്കുമ്പോൾ നാരുകൾ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും മലബന്ധം, പൈൽസ് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ. സി. കൊളന്ദസാമി വിശദീകരിക്കുന്നു.

ലക്ഷണങ്ങൾ

പൈൽസിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും അവ​ഗണിക്കപ്പെടാറുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ, നേരിയ അസ്വസ്ഥതയോ വേദനയോ, മലവിസർജ്ജന സമയത്ത് ഇടയ്ക്കിടെ രക്തസ്രാവം എന്നിവയാണ് തുടക്കത്തിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. പലരും ഈ ലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നത് ലക്ഷണങ്ങൾ വഷളാകുന്നത് കുറയ്ക്കുന്നു.