Cumin For Obesity: കരിഞ്ചീരകം കഴിച്ചാൽ പൊണ്ണത്തടി കുറയുമോ? കൊളസ്ട്രോളിനും നല്ലത്…
Black Cumin Benefits For Cholesterol: വയറ്റിലെ അസ്വസ്ഥത ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ഗ്യാസ്, അസിഡിറ്റി, വയർ വീർക്കുക, അൾസർ എന്നീ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നായി പലരും ഇത് കഴിക്കാറുണ്ട്.
ആർത്തവ വേദന, എക്സിമ, ബ്രോങ്കൈറ്റിസ്, ദഹന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ പണ്ടുമുതൽക്കെ ഉപയോഗിക്കുന്ന ഒന്നാണ് കറുത്ത ജീരകം (Black Cumin Benefits). എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാനും അമിതവണ്ണ സാധ്യത കുറയ്ക്കാനും കരിഞ്ചീരകത്തിന് കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഫുഡ് സയൻസ് ആൻ്റ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, എട്ട് ആഴ്ചത്തേക്ക് 5 ഗ്രാം കരിഞ്ചീരകം കഴിച്ചവരിൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, മോശം കൊളസ്ട്രോൾ എന്നിവ കുറയുന്നതായി കണ്ടെത്തി.
കരിഞ്ചീരകം ഗുണങ്ങൾ?
കരിഞ്ചീരകം ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പിൻ്റെ രൂപീകരണം തടയുകയും ചെയ്യുന്നു. തൈമോക്വിനോൺ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ കരിഞ്ചീരകം കഴിക്കുന്നത് ശരീരത്തിലെ വീക്കത്തെ തടയുന്നു. ദിവസവും കരിഞ്ചീരകം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നും, മികച്ച ഹൃദയാരോഗ്യത്തിനും നല്ലതാണ്.
Also Read: മണിക്കൂറുകൾ ഇരുന്നുള്ള ജോലി; യുവതികളിൽ പൈൽസ് സാധ്യത വർദ്ധിക്കുന്നു, വിദഗ്ധർ പറയുന്നു
വയറ്റിലെ അസ്വസ്ഥത ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ഗ്യാസ്, അസിഡിറ്റി, വയർ വീർക്കുക, അൾസർ എന്നീ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നായി പലരും ഇത് കഴിക്കാറുണ്ട്. ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നായ കരിഞ്ചീരകം പ്രതിരോധ ശേഷി വർധിപ്പിക്കാനും പല തരത്തിലുള്ള സീസണൽ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും നല്ലതാണ്.
പ്രമേഹ രോഗികൾക്ക് കരിഞ്ചീരകം നല്ലതാണെന്ന് പറയാറുണ്ട്. കരിഞ്ചീരകം ഓയിൽ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറുചൂടുവെളളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നത് പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് പോലും ഗുണം നൽകുന്ന ഒന്നായി കരിഞ്ചീരകം അറിയപ്പെടുന്നു.
ചർമ-മുടി സംബന്ധമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കരിഞ്ചീരകം. ഇതിട്ട് കാച്ചിയ എണ്ണ മുടികൊഴിച്ചിൽ കുറയ്ക്കാനും വളരാനുമെല്ലാം സഹായിക്കും. ചർമ്മാരോഗ്യത്തിനും സൗന്ദര്യം വർദ്ധിപ്പിക്കാനും നല്ലതാണ്. സോറിയാസിസുള്ളവർ കരിജീരകം ചർമ്മത്തിന് പുറമേ തേക്കുന്നത് തിണർപ്പുകൾ മാറാനും അസ്വസ്ഥതകൾ മാറ്റാനും സഹായിക്കും.