AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Health Tips: പുകവലി നിർത്താൻ ആഗ്രഹിച്ചിട്ടും പറ്റുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ; ഒപ്പം ശരീരം കാണിക്കുന്ന ലക്ഷണങ്ങളും

How To Quit Tobacco Smoking Habit: പുകവലി നിർത്തി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ശരീരം നിക്കോട്ടിൻ്റെ അഭാവത്തോട് ശക്തമായ രീതിയിൽ തന്നെ പ്രതികരിക്കാൻ തുടങ്ങും. പുകവലിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടനെയോ ചായ കുടിക്കുമ്പോഴോ. ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യം തോന്നുക, പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ തന്നെ മൂഡ് ഓഫ് ആകുക എന്നിവ സാധാരണമാണ്. ആദ്യത്തെ കുറച്ചുദിവസം കടുത്ത തലവേദന അനുഭവപ്പെട്ടേക്കാം.

Health Tips: പുകവലി നിർത്താൻ ആഗ്രഹിച്ചിട്ടും പറ്റുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ; ഒപ്പം ശരീരം കാണിക്കുന്ന ലക്ഷണങ്ങളും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 27 May 2026 | 05:31 PM

പുകവലി എന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ ആഗ്രഹിച്ചിട്ടും അതിന് സാധിക്കാതെ പാടുപെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പലരും പലതവണ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. സിഗരറ്റിലുള്ള നിക്കോട്ടിൻ എന്ന പദാർത്ഥം തലച്ചോറിനെ അടിമപ്പെടുത്തുന്നതാണ് ഈ ശീലം നിർത്താൻ സാധിക്കാതെ വരുന്നത്. എന്നാൽ കൃത്യമായ ചില ശീലങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ മാരക ശീലത്തിൽ നിന്ന് എന്നെന്നേക്കുമായി മുക്തി നേടാനാകും. പുകവലി നിർത്തുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചും അത് മറികടക്കാനുള്ള എളുപ്പവഴികളെക്കുറിച്ചും നമുക്ക് ഒന്ന് പരിശോധിക്കാം.

പുകവലി നിർത്തി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ശരീരം നിക്കോട്ടിൻ്റെ അഭാവത്തോട് ശക്തമായ രീതിയിൽ തന്നെ പ്രതികരിക്കാൻ തുടങ്ങും. പുകവലിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടനെയോ ചായ കുടിക്കുമ്പോഴോ. ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യം തോന്നുക, പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ തന്നെ മൂഡ് ഓഫ് ആകുക എന്നിവ സാധാരണമാണ്. ആദ്യത്തെ കുറച്ചുദിവസം കടുത്ത തലവേദന അനുഭവപ്പെട്ടേക്കാം. കാരണം ഇത്ശരീരം വിഷാംശങ്ങളെ പുറന്തള്ളാൻ ശ്രമിക്കുന്നതിൻ്റെ ലക്ഷണമാണ്.

ALSO READ: ഉയരത്തിനൊത്ത് എത്ര വണ്ണം വേണം? ആരോഗ്യ വിദഗ്ധർ പറയുന്ന കണക്കുകൾ ഇതാ!

രാത്രി കൃത്യമായി ഉറക്കം വരാതിരിക്കുകയോ ഇടയ്ക്കിടെ ഉണരുകയോ ചെയ്യുന്നതും ഇതിൻ്റെ ലക്ഷണമാണ്. പുകവലി നിർത്തുമ്പോൾ രുചിയും മണവും തിരിച്ചറിയാനുള്ള ശേഷി തിരികെ കിട്ടുന്നതിനാൽ ഭക്ഷണത്തോട് താല്പര്യം കൂടുകയും ശരീരഭാരം അല്പം വർദ്ധിക്കാനുള്ള സാധ്യത കൂടുകയും ചെയ്തേക്കാം. പക്ഷേ ഇത് കാലക്രമേണ നിങ്ങൾക്ക് നിയന്ത്രിക്കാനാകും. പുകവലി പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ പരമാവധി 2 മുതൽ 4 ആഴ്ച വരെ മാത്രമേ നീണ്ടുനിൽക്കൂ. ഈ ഘട്ടം നിങ്ങൾ അതിജീവിച്ചാൽ നിങ്ങളുടെ ആയുസ്സിലേക്ക് വലിയൊരു കാലഘട്ടമാണ് തിരികെ ലഭിക്കുന്നത്.

പുകവലി എളുപ്പത്തിൽ നിർത്താൻ

വെള്ളം കുടി കൂട്ടുക: പുകവലിക്കാൻ കടുത്ത ആസക്തി തോന്നുമ്പോൾ ഒരു വലിയ ഗ്ലാസിൽ തണുത്ത വെള്ളം ധാരാളമായി കുടിക്കുക. ഇത് മനസ്സിന് സി​ഗരിറ്റിനോടുള്ള ആസക്തി മാറ്റാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീരത്തിലെ നിക്കോട്ടിൻ അവശിഷ്ടങ്ങളെ വേഗത്തിൽ മൂത്രത്തിലൂടെ പുറന്തള്ളാനും സഹായിക്കും.

ഇഞ്ചിയും നെല്ലിക്കയും: സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ ഒരു ചെറിയ കഷ്ണം ഇഞ്ചിയോ നെല്ലിക്കയോ വായിലിട്ട് ചവയ്ക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയിലെ സൾഫർ സംയുക്തങ്ങൾ പുകവലിക്കാനുള്ള അമിത ആസക്തിയെ കുറയ്ക്കാൻ സഹായിക്കും.

വ്യായാമം ശീലമാക്കുക: ദിവസവും 20-30 മിനിറ്റ് വേഗത്തിൽ നടക്കുകയോ ഓടുകയോ ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിൽ എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് പുകവലി മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കും.

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

  • പുകവലി നിർത്തുമ്പോൾ നിങ്ങളുടെ രക്തസമ്മർദ്ദവും പൾസ് നിരക്കും സാധാരണ നിലയിലാകുന്നു.
  • രക്തത്തിലെ കാർബൺ മോണോക്സൈഡിൻ്റെ അളവ് കുറഞ്ഞ് ഓക്സിജൻ നിരക്ക് കൃത്യമാകുന്നു.
  • നാഡീ അഗ്രങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നു. മണവും രുചിയും അറിയാനുള്ള ശേഷി ഇരട്ടിയാകുന്നു.
  • ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുന്നു. രക്തചംക്രമണം സാധാരണനിലയിലാകുകയും വർദ്ധിക്കുകയും ചെയ്യുന്നു.
  • ഹൃദ്രോഗത്തിനുള്ള സാധ്യത പുകവലിക്കുന്നവരേക്കാൾ പകുതിയായി പുകവലിക്കാത്തവരിൽ കുറയുന്നു.

English Summary:

Quitting tobacco for good requires significant effort and support. Here is the Lists of what helps, and the warning signs one should look out for Withdrawing Tobacco.

Follow Us