AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Moringa Soup Recipe: മുരിങ്ങ സൂപ്പ് സൂപ്പറാ…. ഈ റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ

Moringa Soup Recipe: നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും പോഷകഗുണങ്ങളുള്ള ധാരാളം ഭക്ഷ്യവസ്തുക്കളുണ്ട്. അവയിൽ പ്രധാനിയാണ് മുരിങ്ങ. പ്രത്യേകിച്ച് പരിചരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഇവ നന്നായി തഴച്ചുവളരാറുണ്ട്. മുരിങ്ങയുടെ കായും ഇലയും ആരോഗ്യത്തിന് ഗുണകരമാണ്. ഇത്തവണ ആ മുരിങ്ങ കൊണ്ടുള്ള ഒരു റെസിപ്പി പരിചയപ്പെട്ടാലോ...

Moringa Soup Recipe: മുരിങ്ങ സൂപ്പ് സൂപ്പറാ…. ഈ റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 May 2026 | 02:31 PM

ഒരു വ്യക്തിയുടെ ആരോഗ്യവും ഭക്ഷണശീലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കൃത്യവും മെച്ചവുമായ ഭക്ഷണരീതി പിന്തുടരുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് വലിയൊരു മോചനവും ലഭിക്കും. വിശപ്പ് മാറ്റാൻ എന്തെങ്കിലും കഴിക്കുക എന്നതിലുപരി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശീലിക്കണം. നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും പോഷകഗുണങ്ങളുള്ള ധാരാളം ഭക്ഷ്യവസ്തുക്കളുണ്ട്. അവയിൽ പ്രധാനിയാണ് മുരിങ്ങ. പ്രത്യേകിച്ച് പരിചരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഇവ നന്നായി തഴച്ചുവളരാറുണ്ട്. മുരിങ്ങയുടെ കായും ഇലയും ആരോഗ്യത്തിന് ഗുണകരമാണ്.

എന്നാൽ, ഇത്തവണ ആ മുരിങ്ങ കൊണ്ടുള്ള ഒരു റെസിപ്പി പരിചയപ്പെട്ടാലോ… പ്രതിരോധശേഷി കൂട്ടാനും ദഹനം എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മുരിങ്ങ സൂപ്പ്. വളരെ എളുപ്പത്തിൽ രുചികരമായി വീട്ടിൽ തന്നെ മുരിങ്ങ സൂപ്പ് തയ്യാറാക്കാൻ കഴിയും. മുരിങ്ങ സൂപ്പ് റെസിപ്പി ഇതാ….

ആവശ്യമായ ചേരുവകൾ

  • മുരിങ്ങ: 3 കപ്പ്
  • വെളുത്തുള്ളി: 1 സ്പൂൺ
  • മല്ലിയില: 2 സ്പൂൺ.
  • ഉപ്പ്: 1 സ്പൂൺ
  • വെള്ളം: 3 കപ്പ്
  • കുരുമുളക്: 1 സ്പൂൺ
  • സവാള: 1/2 കപ്പ്
  • വെണ്ണ: 1 സ്പൂൺ

ALSO READ: മഴക്കാലം ആസ്വദിക്കാം, ഭക്ഷണത്തിലൂടെയെത്തുന്ന വില്ലന്മാരെ സൂക്ഷിക്കുക

തയ്യാറാക്കുന്ന വിധം

  1. ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് മുരിങ്ങക്കായ, വെണ്ണ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർക്കാം.
  2. ശേഷം കുറച്ച് സവാളയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് നല്ലത് പോലെ ഒന്ന് വേവിച്ചെടുക്കുക.
  3. തണുത്ത ശേഷം ഇവ മിക്സിയിലൊന്ന് അരച്ചെടുക്കുക. ശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരിച്ചെടുക്കുക.
  4. അരിച്ചതിനു ശേഷം ഈ സൂപ്പിന്റെ മിക്സിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.
  5. ശേഷം മല്ലിയില കൂടി ചേർത്ത് അലങ്കരിച്ച് എടുക്കാം.
  6. രുചികരമായ മുരിങ്ങ സൂപ്പ് റെഡി, ചൂടോടെയോ തണുത്തോ കുടിക്കാവുന്നതാണ്.

മുരിങ്ങ ആരോഗ്യഗുണങ്ങൾ

മുരിങ്ങ പോഷകങ്ങളുടെ കലവറ ആണ്. മുരിങ്ങയിലയിൽ ശരീരത്തിന് ആവശ്യമുള്ള മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.മുരിങ്ങയിലയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സി-യും അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കും. വിട്ടുമാറാത്ത അണുബാധകൾ, പനി, ജലദോഷം എന്നിവയിൽ നിന്ന് ഇവ സംരക്ഷണം നൽകുന്നതാണ്.

അതുപോലെ, ഇരുമ്പ് വൻതോതിൽ അടങ്ങിയിട്ടുള്ളതിനാൽ രക്തക്കുറവ് പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും വിളർച്ച മാറാൻ മുരിങ്ങയില തോരനായോ സൂപ്പായോ കഴിക്കുന്നത് വളരെ നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ മുരിങ്ങ സഹായിക്കുന്നു. പ്രായമായവരിലും സ്ത്രീകളിലും കാണുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയാനും മുരിങ്ങ സഹായിക്കും. മുരിങ്ങയിലയിലെ ചില പ്ലാന്റ് പ്രോട്ടീനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും പറയപ്പെടുന്നു.

English Summary:

The soup is prepared using drumstick, garlic, coriander leaves, onion, butter, pepper, salt, and water. recipe highlights that moringa soup can help improve immunity and aid digestion, making it a healthy option that can be enjoyed either hot or cold.

Follow Us