Heart attacks in India: ഇന്ത്യയിലെ 99 % ഹൃദയാഘാതങ്ങൾക്കും പിന്നിൽ ഈ നാല് കാരണങ്ങൾ… പ്രതിരോധവും മുന്നറിയിപ്പും
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുമ്പോൾ പേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണം.

Heart Attack
ന്യൂഡൽഹി: ഇന്ത്യയിൽ ഹൃദയാഘാതമുണ്ടാവുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 2014-നും 2019-നും ഇടയിൽ ഹൃദയാഘാതം ഉണ്ടായവരുടെ എണ്ണത്തിൽ ഏകദേശം 50% വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ്, കൂടാതെ പ്രമേഹം, അമിതവണ്ണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ എന്നാണ് വിദഗ്ധർ പറയുന്നത്.
ഹൃദയാഘാതം എന്തുകൊണ്ട്?
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുമ്പോൾ പേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണം. ഇത് ഹൃദയകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു. നമുക്കറിയാത്ത ചില അപകട ഘടകങ്ങളാണ് മിക്ക ഹൃദയാഘാതങ്ങൾക്കും കാരണമാകുന്നത്. പ്രധാനപ്പെട്ട നാല് അപകടഘടകങ്ങൽ ഇവയാണ്:
- ഉയർന്ന രക്തസമ്മർദ്ദം: രക്തധമനികളെ ഇത് ദുർബലമാക്കുന്നു.
- ഉയർന്ന കൊളസ്ട്രോൾ: കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറയ്ക്കുന്നു.
- പ്രമേഹം : രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു.
- പുകവലി: ഹൃദയത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കുന്നു.
Also read – ഇനി തലേന്ന് അരച്ചു വെക്കേണ്ട, ഇഡലിമാവ് ഒരു മണിക്കൂറിൽ പുളിക്കാനും വഴികളേറെ
ഈ പ്രശ്നങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ തിരിച്ചറിയാതെ പോകുന്നവയാണ്. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്താതെ കൂടി വരുമ്പോൾ ആരോഗ്യം മോശമായി ഹൃദയം പണിമുടക്കുമ്പോഴേ കാര്യമറിയൂ.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
- നെഞ്ചിൽ തുടർച്ചയായ വേദനയോ ഭാരമോ അനുഭവപ്പെടുക.
- വേദന കൈകൾ, കഴുത്ത്, താടി, പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുക.
- ശ്വാസംമുട്ടൽ അല്ലെങ്കിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്.
- ഛർദ്ദി, അമിതമായ വിയർപ്പ്, ക്ഷീണം. എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറുടെ അടുത്തെത്തണം.
പ്രതിരോധിക്കാം, ആരോഗ്യം സംരക്ഷിക്കാം
- ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദയാഘാതം തടയാൻ സഹായിക്കും:
- പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കൂടുതൽ കഴിക്കുക. ഉപ്പും കൊഴുപ്പും കുറയ്ക്കുക.
- ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇതെല്ലാം ഹൃദ്രോഗ സാധ്യത വലിയ അളവിൽ കുറയ്ക്കും.
- രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പഞ്ചസാര നില എന്നിവ പതിവായി പരിശോധിക്കുക വഴി ആരോഗ്യസ്ഥിതി മോശമാകും മുമ്പ് പരിഹാരം കാണാനാകും.