AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Official Apology Trend: മാപ്പ് നൽകൂ മഹാമതേ, സോഷ്യല്‍ മീഡിയയിലെങ്ങും ക്ഷമാപണം, അപ്പോളജി ട്രെന്‍ഡിനൊപ്പം അണിചേര്‍ന്ന് കൊച്ചി മെട്രോയും

Kochi Metro Joins Official Apology Trend: നിരവധി ബ്രാന്‍ഡുകളാണ് 'അപ്പോളജി ട്രെന്‍ഡ്' ഏറ്റെടുത്തിരിക്കുന്നത്. കമ്പനികള്‍ അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അതിന് തമാശരൂപേണ ക്ഷമ ചോദിക്കുന്നതാണ് അപ്പോളജി ട്രെന്‍ഡിന് പിന്നിലെ ആശയം

Official Apology Trend: മാപ്പ് നൽകൂ മഹാമതേ, സോഷ്യല്‍ മീഡിയയിലെങ്ങും ക്ഷമാപണം, അപ്പോളജി ട്രെന്‍ഡിനൊപ്പം അണിചേര്‍ന്ന് കൊച്ചി മെട്രോയും
കൊച്ചി മെട്രോ Image Credit source: Facebook-Kochi Metro Rail
jayadevan-am
Jayadevan AM | Published: 07 Nov 2025 19:02 PM

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അപ്പോളജി ട്രെന്‍ഡിന്റെ ഭാഗമായി കൊച്ചി മെട്രോ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൊച്ചി മെട്രോ ട്രെന്‍ഡിനൊപ്പം ചേര്‍ന്നത്. നഗരത്തോട് ക്ഷമാപണം നടത്തണമെന്ന് തോന്നുന്നുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. മെട്രോ റെയിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ജോലിക്ക് പോകുന്നതിനുമുമ്പ് ആളുകൾ കാലാവസ്ഥ പരിശോധിക്കുന്ന പതിവ് നിര്‍ത്തിയെന്ന് കൊച്ചി മെട്രോ കുറിച്ചു. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

”തിരക്കുള്ള സമയം കുറഞ്ഞു. ‘വേഗമേറിയ യാത്രകള്‍’ വായിക്കാനും വിശ്രമിക്കാനും, പരസ്പരം സംസാരിക്കാനുമുള്ള നിമിഷങ്ങളായി മാറി. പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ നഗരങ്ങളിലെ മീറ്റിങ് സ്ഥലങ്ങളാണ്. തിരക്കേറിയ ട്രെയിനില്‍ പ്രിയപ്പെട്ട സീറ്റ് ലഭിക്കാത്തപ്പോള്‍ തോന്നുന്ന ബുദ്ധിമുട്ടിന് ഞങ്ങളുടെ സ്ഥിരം യാത്രക്കാരോട് മാപ്പ് ചോദിക്കുന്നു.

ഒരു യാത്രയും മെട്രോയുടേതിന് സമാനമായി തോന്നില്ല. വിശ്വസനീയമായ ഗതാഗതം കെട്ടിപ്പടുക്കുക മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, കംഫര്‍ട്ടും നൊസ്റ്റാള്‍ജിയയും പകരാന്‍ ഞങ്ങള്‍ക്കായി. യാത്രകൾ ശ്രദ്ധയോടെയും സമർപ്പണത്തോടെയും നടത്തുമ്പോൾ, അവ നഗരത്തിന്റെ ഹൃദയമിടിപ്പിന്റെ ഭാഗമായി മാറുന്നു. യാത്രകളെ പതിവു ശീലങ്ങളാക്കി മാറ്റിയതിനും, ഓരോ യാത്രയും എന്നെന്നും ഓര്‍മിക്കാനുള്ള നിമിഷങ്ങളാക്കി മാറ്റിയതിനും ഞങ്ങള്‍ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു”-കൊച്ചി മെട്രോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: Kochi Metro: എന്തോ മറന്നു! കൊച്ചി മെട്രോയില്‍ ഏറ്റവും കൂടുതല്‍ മറന്നുവെച്ചത് ഈ സാധനമാണ്‌

വൈറല്‍ ട്രെന്‍ഡിന് പിന്നില്‍

നിരവധി ബ്രാന്‍ഡുകളാണ് ‘അപ്പോളജി ട്രെന്‍ഡ്’ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം കണ്ടാല്‍ എന്തോ തെറ്റു ചെയ്തതിന് മാപ്പ് ചോദിക്കുന്നതുപോലെ തോന്നും. എന്നാല്‍ അത് വായിക്കുമ്പോഴാണ് ട്രെന്‍ഡിന് പിന്നിലെ നര്‍മ്മവും, മാര്‍ക്കറ്റിങ് തന്ത്രവും മനസിലാകുന്നത്. കമ്പനികള്‍ അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അതിന് തമാശരൂപേണ ക്ഷമ ചോദിക്കുന്നതാണ് അപ്പോളജി ട്രെന്‍ഡിന് പിന്നിലെ ആശയം.

തങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇത് വായിക്കുന്നവരിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ് ഇത്തരമൊരു ട്രെന്‍ഡിന് കാരണമായത്. ഫോക്‌സ്‌വാഗൺ ഇന്ത്യ, സ്കോഡ ഇന്ത്യ തുടങ്ങി നിരവധി കമ്പനികള്‍ ഈ ട്രെന്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ വണ്ടര്‍ല അടക്കമുള്ള സ്ഥാപനങ്ങളും ഈ ട്രെന്‍ഡിന്റെ ഭാഗമായി. നിലവില്‍ ഈ ട്രെന്‍ഡ് ആരംഭിച്ചിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇതിന്റെ ഭാഗമാകാനാണ് സാധ്യത.

കൊച്ചി മെട്രോയുടെ കുറിപ്പ്‌