Organic shampoo: നെല്ലിക്കയും സോപ്പിൻ കായയും കൊണ്ടൊരു ഷാംപു, എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
Homemade Amla and Soapnut Shampoo: പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് യഥാർത്ഥ ഷാംപൂ പോലെ ഒരു ഹെർബൽ ഷാംപൂ ഉണ്ടാക്കാം. ഇത് ഉപയോഗിക്കുന്നത് വഴി മുടിക്ക് ബലം വയ്ക്കുകയും തിളക്കം കൂടുകയും ചെയ്യും.

Homemade Shampoo
കൊച്ചി: എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഷാംപൂ. ഇത് വീട്ടിൽ തയ്യാറാകാൻ പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. താളി മുതൽ ഇങ്ങോട്ട് പല പ്രകൃതിദത്ത മാർഗങ്ങളും തലയിൽ ചെളി കളയാൻ ഷാംപൂവിനു പകരമായി ഉപയോഗിക്കാം. എന്നാൽ ഇതിനൊപ്പം അല്പം കേശ സംരക്ഷണം കൂടി ആയാലോ. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് യഥാർത്ഥ ഷാംപൂ പോലെ ഒരു ഹെർബൽ ഷാംപൂ ഉണ്ടാക്കാം. ഇത് ഉപയോഗിക്കുന്നത് വഴി മുടിക്ക് ബലം വയ്ക്കുകയും തിളക്കം കൂടുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
ഒരു രാത്രി മുഴുവൻ ബദാം ഗം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പിറ്റേദിവസം ഇത് ജെല്ലി പോലെയായി മാറും. ഇതൊരു പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അടിച്ചെടുക്കുക. അടുത്തതായി ഷോപ്പിംഗ് കായപ്പൊടി നെല്ലിക്കാപ്പൊടി എന്നിവ ഒരു പാത്രത്തിൽ യോജിപ്പിക്കുക. ഷോപ്പിംഗ് കായപ്പൊടി കിട്ടിയില്ലെങ്കിൽ കായും ഉപയോഗിക്കാം. ഈ പൊടികളിലേക്ക് കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റുക.
ശേഷം രണ്ട് കപ്പ് വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി നേരത്തെ ഉണ്ടാക്കിവെച്ച പേസ്റ്റും ബദാം ഗമും ചേർക്കുക. ചെറുതീയിൽ 10 -15 മിനിറ്റ് നേരം തിളപ്പിക്കുക ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ഈ മിശ്രിതം ഷാംപുവിന്റെ പരുവത്തിൽ കട്ടിയാകുമ്പോൾ തീയണയ്ക്കുക. തണുപ്പിക്കാൻ അനുവദിക്കുക ശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ഇത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. രണ്ടാഴ്ച വരെ യാതൊരു കേടും കൂടാതെ ഇരിക്കും.
എങ്ങനെ ഉപയോഗിക്കണം
മുടി നന്നായി വെള്ളത്തിൽ നനച്ചതിനുശേഷം എടുത്ത് തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ഇത് സോപ്പ് പോലെ അധികം വകയില്ല എന്നാൽ മുടി വൃത്തിയാക്കാൻ ഇത് ധാരാളമാണ്. പിന്നീട് കഴുകി കളയാം. മുടി കൂടുതൽ തിളക്കം ഉള്ളതും ആവും.